KannurKeralaLatest

80 രൂപയ്ക്ക് ഡീസല്‍ ലഭിക്കും; അതും ‘ കേരളത്തിനുള്ളില്‍’ തന്നെ

“Manju”

രാജ്യത്ത് ഇന്ധനവില കുതിച്ചു കയറുന്നതിനിടയില്‍ അല്‍പ്പമെങ്കിലും ആശ്വാസം നല്‍കിയ നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചത്. അതിന്റെ ചുവട് പറ്റി നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനത്തിന് മുകളിലുള്ള വാറ്റ് കുറച്ചിരുന്നു. കേരളം അതിന് ഇതുവരെ തയാറായിട്ടില്ല.

എന്നിരുന്നാലും കേരളത്തിലും എക്‌സൈസ് തീരുവ കുറഞ്ഞതിന്റെ നേട്ടം ലഭിച്ചിരുന്നു. ഡീസല്‍ ലിറ്ററിന് 12 രൂപ 33 പൈസയാണ് സംസ്ഥാനത്ത് കുറഞ്ഞത്. പെട്രോളിന് 6 രൂപ 57 പൈസയും കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോള്‍ വില 105 രൂപ 86 പൈസയും ഡീസല്‍ വില 93 രൂപ 52 യുമായി. കൊച്ചിയില്‍ പെട്രോള്‍ വില 103 രൂപ രൂപ 70 പൈസയും ഡീസല്‍ വില 91 രൂപ 49 പൈസയുമാണ്. കോഴിക്കോട് പെട്രോളിന് 103 രൂപ 97 പൈസയും ഡീസലിന് 92 രൂപ 57 പൈസയുമായി.

അതേസമയം കേരളത്തില്‍ നിന്ന് വിളിപ്പാടകലെയുള്ള മാഹിയില്‍ പെട്രോള്‍-ഡീസല്‍ വില നൂറിനും താഴെയെത്തി. മാഹിയില്‍ പെട്രോളിന് 12.80 രൂപയും ഡീസലിന് 18.92 രൂപയും കുറഞ്ഞു. ഇതോടെ പെട്രോളിന് 92.52 രൂപയും ഡീസലിന് 80.94 രൂപയുമാണ് മാഹിയിലെ വില. പുതുച്ചേരി സര്‍ക്കാര്‍ നികുതി ഇളവ് നല്‍കിയതിനെ തുടര്‍ന്നാണ് വിലയില്‍ വന്‍ കുറവുണ്ടായത്.

Related Articles

Back to top button