LatestThiruvananthapuram

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

“Manju”

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്ന് ദിവസവും ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് മുന്നറിയിപ്പ്.
എന്നാല്‍ ഇന്ത്യന്‍ തീരത്ത് നിന്ന് അകലെയായതിനാല്‍, സംസ്ഥാനത്തെ കാര്യമായി ബാധിക്കില്ല. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ തീരത്ത് നിലനില്‍ക്കുന്ന ചക്രവാതച്ചുഴി മഴയ്ക്ക് കാരണമാകും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് തുടരുകയാണ്.

കോട്ടയം കൂട്ടിക്കല്‍ ഇളങ്കാട് മ്ലാക്കരയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായി. മൂപ്പന്‍മലയില്‍ ആള്‍പ്പാര്‍പ്പ് ഇല്ലാത്ത സ്ഥലത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മലവെള്ളപ്പാച്ചിലില്‍ പുല്ലകയാറിലെ ജലനിരപ്പ് ഉയര്‍ന്നു. മ്ലാക്കരയില്‍ ചപ്പാത്ത് അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് മറുകരയില്‍ കുടുങ്ങിയ ഇരുപതോളം കുടുംബങ്ങളെ ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തകരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചു.

കൊടുങ്ങ ഭാഗത്ത് കുടുങ്ങിയവരെയും മാറ്റി. കൊടുങ്ങ, വല്യന്ത, മ്ലാക്കര, ഇളങ്കാട് ടോപ്പ്, മുക്കളം ഭാഗത്ത്‌ പെയ്ത കനത്ത മഴയാണ് ദുരിതം വിതച്ചത്. എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങള്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതിനിടെ ഗവര്‍ണറുടെ ഇന്ന് നിശ്ചയിച്ച കൂട്ടിക്കല്‍ സന്ദര്‍ശനം അനിശ്ചിതാവസ്ഥയില്‍ ആയി. കനത്ത മഴയുടെയും ഉരുള്‍പൊട്ടലിന്റെയും പശ്ചാത്തലത്തില്‍ സന്ദര്‍ശനം റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തേക്കും.

Related Articles

Back to top button