InternationalLatest

എറ്റേണല്‍സിന് പ്രദര്‍ശനവിലക്ക്‌

“Manju”

കുവൈത്തിനു പുറമെ സൗദിയിലും ഖത്തറിലും മാര്‍വെല്‍സിന്റെ പുതിയ ചിത്രം എറ്റേണല്‍സിന് പ്രദര്‍ശന വിലക്കേര്‍പ്പെടുത്തി. സ്വവര്‍ഗാനുരാഗ രംഗങ്ങളുടെ അതി പ്രസരം ചിത്രത്തിലുള്ളതിനാലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് വിലക്കിയത്. എന്നാല്‍ യുഎഇയില്‍ വിലക്കില്ല.ഹോളിവുഡ് സിനിമകളുടെ പ്രമുഖ വിപണിയാണ് കുവൈത്ത്. മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‌സ് ആദ്യമായാണ് തങ്ങളുടെ ചിത്രത്തില്‍ ഗേ സൂപ്പര്‍താരങ്ങളെ കഥാപാത്രങ്ങളായി ഉള്‍പ്പെടുത്തുന്നത്. നവംബര്‍ അഞ്ചിന്‌ ആഗോള തലത്തില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.പ്രമുഖ ഹോളിവുഡ് സിനിമ നിര്‍മാതാക്കളായ മാര്‍വെല്‍സ്& ഡിസ്നി യാണ് നിര്‍മാതാക്കള്‍ മാര്‍വെല്‍സ് കോമിക്ക് സീരിസിലെ ഏറ്റവും പുതിയ ചിത്രമാണ് എറ്റേണല്‍സ്. ജെമ്മ ചാന്‍, ആഞ്ചലീന ജോളി, റിച്ചാര്‍ഡ് മാഡന്‍, കിറ്റ് ഹാരിംഗ്‌ടണ്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

Related Articles

Back to top button