InternationalLatest

ബാഴ്‌സലോണയുടെ പരിശീലകനായി സാവി നാളെ സ്ഥാനമേല്‍ക്കും

“Manju”

ബാഴ്സലോണ ക്ലബ്ബിന്റെ പരിശീലകനായി സാവി ഹെര്‍ണാണ്ടസ് നാളെ ചുമതലയേല്‍ക്കും. 1998 മുതല്‍ നീണ്ട 17 വര്‍ഷക്കാലം ബാഴ്സ ജഴ്സിയില്‍ കളിച്ച ഇതിഹാസതാരം സാവി ഇപ്പോഴിതാ തന്റെ സ്വന്തം ക്ലബ്ബിലേക്ക് മടങ്ങിയെത്തുകയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് പരിശീലകനായി വര്‍ധിത പ്രതീക്ഷയോടെ ബാഴ്സ സാവിയെ കൊണ്ടുവരുന്നത്.

ഖത്തര്‍ ക്ലബ്ബായ അല്‍സാദില്‍ നിന്നാണ് പഴയ ക്ലബ്ബിലേക്കുള്ള സാവിയുടെ വരവ് .പരിശീലക റോളില്‍ ആരാധകര്‍ക്ക് മുമ്പാകെ സാവിയെ ക്ലബ്ബ് ഔദ്യോഗികമായി അവതരിപ്പിക്കും. ഹോം ഗ്രൗണ്ടായ നൂകാംപിലായിരിക്കും സാവിയുടെ റിലീസ്.
തുടര്‍ന്ന് സാവി മാധ്യമങ്ങളെ കാണും. സാവിയുടെ റിലീസ് ആഘോഷമാക്കാന്‍ നൂകാംപ് ഒരുങ്ങിക്കഴിഞ്ഞു. നവംബര്‍ 20 ന് എസ്പാന്യോളിനെതിരെയുള്ള സിറ്റിഡെര്‍ബിയിലായിരിക്കും ബാഴ്സ പരിശീലകനായി സാവി അരങ്ങേറ്റം കുറിക്കുകയെന്നാണ് പുറത്തു വരുന്ന സൂചന.

മെസി കൂടുവിട്ടതിന് പിന്നാലെ മാനസികമായി തകര്‍ന്നു നില്‍ക്കുന്ന ഒരു ടീമിനെ വിജയവഴിയിലേക്ക് തിരികെയെത്തിക്കുകയെന്നതാണ് സാവി നേരിടാന്‍ പോകുന്ന പ്രധാന പ്രതിസന്ധി. ചാമ്പ്യന്‍സ് ലീഗിലും ലാലീഗയിലും സ്പാനിഷ് സൂപ്പര്‍ കോപ്പയിലും അതി നിര്‍ണായക മത്സരങ്ങള്‍ കറ്റാലന്‍ ക്ലബ്ബിനെ കാത്തിരിക്കുന്നുണ്ട്. പ്രതിസന്ധികളെല്ലാം തരണം ചെയ്ത് ക്ലബ്ബിന്റെ രക്ഷകനാകാന്‍ സാവിയെന്ന പരിശീലകന് സാധിക്കുമെന്ന് തന്നെ ആരാധകരും ഉറച്ച്‌ വിശ്വസിക്കുന്നു.

Related Articles

Back to top button