IndiaLatest

ഡല്‍ഹിയിലെ സ്‌കൂള്‍ തുറക്കല്‍ ഇന്ന് പൂര്‍ണമാകും

“Manju”

ന്യൂഡല്‍ഹി : കൊറോണ മഹാമാരിയെ തുടര്‍ന്നുള്ള അടച്ചിടലിന് ശേഷം ഡല്‍ഹിയിലെമ്പാടുമുള്ള സ്‌കൂളുകള്‍ മുഴുവന്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. നേരത്തെ നവംബര്‍ ഒന്നിന് പൊതു-സ്വകാര്യ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ദീപാവലി കഴിഞ്ഞതിന് ശേഷം സ്‌കൂള്‍ തുറക്കാമെന്ന് ഒരുവിഭാഗം സ്വകാര്യ സ്‌കൂളുകള്‍ തീരുമാനിക്കുകയായിരുന്നു.

സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി ക്ലാസ്മുറികളും സ്‌കൂള്‍ പരിസരവും പൂര്‍ണമായും അണുവിമുക്തമാക്കി.സ്‌കൂളുകള്‍ അണുവിമുക്തമാക്കുന്നതിന്റെ വീഡിയോ രക്ഷിതാക്കള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. രക്ഷിതാക്കളുടെ സമ്മതപത്രമില്ലാതെ ഒരു വിദ്യാര്‍ത്ഥിയെ പോലും സ്‌കൂളുകളില്‍ പ്രവേശിപ്പിക്കില്ലെന്ന് നിലപാട് ആണ് സ്‌കൂള്‍ അധികൃതര്‍ക്ക്. ഇമെയിലിലോ രേഖാമൂലമോ ഫോണിലൂടെയോ രക്ഷിതാവിന്റെ പൂര്‍ണ സമ്മതം അറിയിക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

സ്‌കൂളില്‍ വരാത്തവര്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. ഗതാഗത സൗകര്യങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. നവംബര്‍ 15 മുതല്‍ സ്‌കൂള്‍ ബസുകള്‍ ഓടി തുടങ്ങും. കൊറോണ പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന കര്‍ശന നിബന്ധനയോടെയാണ് ക്ലാസുകള്‍ പുനരാരംഭിക്കുന്നത്. 50 ശതമാനം കുട്ടികളാണ് ഓരോ ക്ലാസ് മുറികളിലും ഉണ്ടാകേണ്ടതെന്നും മാതാപിതാക്കളുടെ അനുമതിയോടെയല്ലാതെ കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് വരാന്‍ സാധിക്കില്ലെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. സ്‌കൂള്‍ ജീവനക്കാരും അദ്ധ്യാപകരും വാക്സിന്റെ ഇരുഡോസുകളും സ്വീകരിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്.

Related Articles

Back to top button