ClimateIndiaLatest

മഴ; സ്റ്റാലിനെ വിളിച്ച്‌ സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി

“Manju”

ചെന്നൈ : ശക്തമായ മഴയെ തുടര്‍ന്ന് ആശങ്കയിലായിരിക്കുകയാണ് തമിഴ്നാട്. മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ പലതും വെള്ളത്തിലാണുള്ളത്.ഈ പ്രതിസന്ധിയില്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വിളിച്ച്‌ സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
സംഭവസ്ഥലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനത്തിനുമുള്ള സഹായം പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. തമിഴ്നാട് മുഖ്യമന്ത്രിയെ വിളിച്ചെന്നും സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം എല്ലാവരും സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും ട്വീറ്റ് ചെയ്തു.
അതേസമയം, മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. വരുന്ന മൂന്ന് ദിവസത്തേയ്ക്ക് ചെന്നൈയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്ബുകളും തുറന്നിട്ടുണ്ട്. നുംഗമ്ബാക്കം, ടി നഗര്‍, കൊരട്ടൂര്‍ ഉള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.

Related Articles

Back to top button