KeralaLatest

പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയരുത്; നിലപാട് തേടി ഹൈക്കോടതി

“Manju”

കൊച്ചി  ;പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന പ്രകടനവും ധര്‍ണയും പൊതുയോഗങ്ങളും ഉത്സവാഘോഷങ്ങളും തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിലപാട് തേടി. ഈ മാസം 22 ന് മുന്‍പ് സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണം. ഇല്ലെങ്കില്‍ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. പൊതുതാല്‍പര്യ വിഷയത്തില്‍ സ്വകാര്യ അന്യായം നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ വാദം. ഇക്കാര്യം കോടതി പിന്നീട് പരിഗണിക്കും. വൈറ്റിലയില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നടത്തിയ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു എറണാകുളം സ്വദേശി കെ ഒ ജോണി കോടതിയെ സമീപിച്ചത്.

നടന്‍ ജോജു ജോര്‍ജ് പ്രതിഷേധിച്ചിട്ടും പൊലിസ് നടപടിയെടുത്തില്ലന്നും ഹര്‍ജിയില്‍ പറയുന്നു. പൊതുനിരത്തിലെ പ്രതിഷേധം മുലം അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണന്നും പൗരന്‍മാര്‍ക്ക് നഷ്ടപരിഹാരം നല്‍ണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

Related Articles

Back to top button