IndiaLatest

രാജ്യത്തിനേക്കാള്‍ താരങ്ങള്‍ക്ക് പ്രാധാന്യം ഐപിഎല്‍; കപില്‍ ദേവ്

“Manju”

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായതോടെ കടുത്ത വിമര്‍ശനത്തിന് വിധേയമാവുകയാണ് ബിസിസിഐ. കൂടാതെ 2022 ട്വന്റി 20 ലോകകപ്പിലേക്കുള്ള തയാറെടുപ്പുകള്‍ ഉടന്‍ തന്നെ ആരംഭിക്കണമെന്നും താമസിക്കരുതെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് അഭിപ്രായപ്പെട്ടു.
“ഭാവിയിലേക്ക് നോക്കേണ്ട സമയമായിരിക്കുന്നു. ഇപ്പോള്‍ തന്നെ പദ്ധതികള്‍ തയാറാക്കണം. ഒരു ലോകകപ്പില്‍ പുറത്തായതിനര്‍ത്ഥം ഇന്ത്യന്‍ ടീം അവസാനിച്ചു എന്നല്ല.

ഐപിഎല്ലും ലോകകപ്പും തമ്മില്‍ കുറച്ച്‌ ഇടവേള ആവശ്യമായിരുന്നെന്ന് തോന്നുന്നു. എന്നിരുന്നാലും അനുഭവ സമ്പത്തുണ്ടായിട്ടും അത് പ്രകടിപ്പിക്കാന്‍ താരങ്ങള്‍ക്കായില്ലായെന്ന് കപില്‍ പറഞ്ഞു. ഐപിഎല്ലുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് കപില്‍ ദേവ് ഉന്നയിച്ചത്. “താരങ്ങള്‍ രാജ്യത്തിനേക്കാള്‍ മുന്‍ഗണ ഐപിഎല്ലിന് നല്‍കിയാല്‍ എന്ത് പറയാന്‍ സാധിക്കും. രാജ്യത്തിന് വേണ്ടി കളിക്കുന്നതില്‍ അഭിമാനിക്കണം. അവരുടെ സാമ്പത്തിക സ്ഥിതി എനിക്കറിയില്ല, അതിനാല്‍ കൂടുതല്‍ പറയാന്‍ കഴിയില്ലെന്നും” മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button