IndiaLatest

മറീന കടല്‍ക്കരയില്‍ കരുണാനിധിക്ക് സ്മാരകം

“Manju”

ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിക്ക് സ്മാരകം നിര്‍മിക്കാന്‍ നീക്കവുമായി തമിഴ്‌നാട് സര്‍ക്കാര്‍. മറീനാ കടല്‍ക്കരയിലാണ് സ്മാരകം നിര്‍മിക്കുക. 2018 ഓഗസ്റ്റ് ഏഴിനാണ് കരുണാനിധി വിട പറഞ്ഞത്. കടുത്ത നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് മറീന കടല്‍ക്കരയില്‍ കരുണാനിധിയ്ക്ക് അന്ത്യവിശ്രമം സ്ഥലം ഒരുങ്ങിയത്.

കരുണാനിധിയുടെ മൃതദേഹം മറീനയില്‍ അടക്കാന്‍ സമ്മതിക്കില്ലെന്ന് എ...ഡി.എം.കെ. പ്രഖ്യാപിച്ചിരുന്നു . തുടര്‍ന്ന് സ്റ്റാലിന്‍ അവിടെ നേരിട്ടെത്തി പാര്‍ട്ടി നേതൃത്വവുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ സ്റ്റാലിന്‍ കോടതിയെ സമീപിച്ചു. അര്‍ധരാത്രി കോടതി ചേരുകയും പുലര്‍ച്ചെ, ഡി.എം.കെയ്ക്ക് അനുകൂല വിധി ലഭിക്കുകയും ചെയ്തു.

Related Articles

Back to top button