IndiaLatest

യു.പിയില്‍ യോഗിക്കെതിരെ ചന്ദ്രശേഖര്‍ ആസാദ്

“Manju”

വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുമെന്ന് ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ്.
‘മോദിയ്‌ക്കെതിരെ മത്സരിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ എനിക്കൊരു രാഷ്ട്രീയപാര്‍ട്ടി ഇല്ലായിരുന്നു. ബി.എസ്.പി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുകയാണ് നല്ലതെന്ന് മായാവതി എന്നോട് പറഞ്ഞു. ഇതായിരുന്നു ഞാന്‍ പിന്മാറാന്‍ കാരണം, ‘ ആസാദ് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ തനിക്ക് ആസാദ് സമാജ് പാര്‍ട്ടിയെന്ന സംഘടനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ മുസ്‌ലിം, ദളിത് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ഏതെങ്കിലും മണ്ഡലത്തില്‍ ജയിക്കുകയെന്നതല്ല പ്രധാനമെന്നും യോഗി ആദിത്യനാഥ് പരാജയപ്പെടുത്തുകയാണ് പ്രധാനമെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button