IndiaLatest

ഇ​ന്ത്യ​യും ഇ​സ്രാ​യേ​ലും തമ്മില്‍ പു​തി​യ ക​രാര്‍

“Manju”

ന്യൂ​ഡ​ല്‍​ഹി: പ്ര​തി​രോ​ധ സ​ഹ​ക​ര​ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​‍ന്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യും ഇ​സ്രാ​യേ​ലും പു​തി​യ ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ചു. പു​തു ത​ല​മു​റ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ഡ്രോ​ണു​ക​ള്‍, റോ​ബോ​ട്ടി​ക്‌​സ്, ​നി​ര്‍​മി​ത ബു​ദ്ധി, ക്വാ​ണ്ടം ക​മ്പ്യൂട്ടി​ങ്​ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.
വ​ള​ര്‍​ന്നു​വ​രു​ന്ന ഇ​ന്തോ-​ഇ​സ്രാ​യേ​ല്‍ സാ​ങ്കേ​തി​ക സ​ഹ​ക​ര​ണ​ത്തി​‍ന്റെ ‘പ്ര​ക​ട​മാ​യ പ്ര​ക​ട​നം’ എ​ന്നാ​ണ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ക​രാ​റി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. ഡി​ഫ​ന്‍​സ് റി​സ​ര്‍​ച് ആ​ന്‍​ഡ് ഡെ​വ​ല​പ്‌​മെന്‍റ്​ ഓ​ര്‍​ഗ​നൈ​സേ​ഷ​നും (ഡി.​ആ​ര്‍.​ഡി.​ഒ) ഇ​സ്രാ​യേ​ലി​‍ന്റെ ഡി​ഫ​ന്‍​സ് റി​സ​ര്‍​ച് ആ​ന്‍​ഡ് ഡെ​വ​ല​പ്‌​മെന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റും (ഡി.​ഡി.​ആ​ര്‍ ആ​ന്‍​ഡ് ഡി) ​ത​മ്മി​ലാ​ണ്​ ക​രാ​ര്‍ ഉ​റ​പ്പി​ച്ച​ത്. ഡി.​ആ​ര്‍.​ഡി.​ഒ ചെ​യ​ര്‍​മാ​ന്‍ ജി. ​സ​തീ​ഷ് റെ​ഡ്ഡി​യും ഡി.​ഡി.​ആ​ര്‍ ആ​ന്‍​ഡ് ഡി ​മേ​ധാ​വി ഡാ​നി​യ​ല്‍ ഗോ​ള്‍​ഡും ചൊ​വ്വാ​ഴ്​​ച ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ചു.

Related Articles

Back to top button