InternationalLatest

യു എ ഇയില്‍ കനത്ത മഴ

“Manju”

ദുബായ്: യു എ ഇയില്‍ കനത്ത മഴ തുടരുന്നു. ഇടിയോട് കൂടിയ മഴയ്ക്കൊപ്പം ആലിപ്പഴ വര്‍ഷവുമുണ്ട്. വടക്കന്‍ എമിറേറ്റുകളിലെ ഉള്‍പ്രദേശങ്ങളിലാണ് ഇടിയും മഴയും ആലിപ്പഴ വര്‍ഷവും ശക്തമായി തുടരുന്നത്.
കല്‍ബ, ഫുജൈറ, മസാഫി എന്നിവിടങ്ങളില്‍ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ശക്തമായ കാറ്റുവീശി. ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളില്‍ കനത്ത വെള്ളക്കെട്ടുണ്ട്. ഫുജൈറ മുര്‍ബാദില്‍ ആലിപ്പഴങ്ങള്‍ വീണു.
താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. മലനിരകളില്‍ പോകുന്നവര്‍ക്കും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍, ദൈദ്, മഗാം എന്നിവിടങ്ങളില്‍ മൂടിക്കെട്ടിയ കാലാവസ്ഥ ഇപ്പോഴും തുടരുകയാണ്. മഴ മൂന്നു ദിവസംകൂടി തുടരുമെന്നാണ് വിവരം. ദുബായില്‍ പൊടിക്കാറ്റ് ശക്തമാണ്.
മഴയും കാറ്റും ശക്തമായതോടെ രാജ്യത്തെ താപനിലയും വലിയ തോതില്‍ താഴ്ന്നു. റാക്ക് ജെബല്‍ ജെയ്‌സില്‍ താപനില 11.1 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു.

Related Articles

Back to top button