KeralaLatest

വിദ്യാകിരണം : നടപടികള്‍ പുരോഗമിച്ചുവരുന്നു

“Manju”

പഠനനോപകരണങ്ങൾ ലഭ്യമാക്കാൻ റീടെന്‍ഡര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നുകോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020 ജൂണ്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി ‘ഫസ്റ്റ്ബെല്‍’ എന്ന പേരില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ സംപ്രേഷണം ആരംഭിക്കുകയും ഇത് എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കുന്നതിന് സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുകയും ചെയ്തിട്ടുണ്ട്.  2021 ജൂണിലും സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാഞ്ഞതിനാല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ക്കൊപ്പം കുട്ടിക്ക് നേരിട്ട് അവരുടെ അധ്യാപകരുമായി സംവദിക്കാന്‍ കഴിയുന്ന ഓണ്‍ലൈന്‍ സംവിധാനവും ആവിഷ്കരിക്കുന്നതിന് തീരുമാനിക്കുകയും ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാക്കുന്നതിനായി ജി-സ്യൂട്ട് പ്ലാറ്റ്ഫോം കേരള .ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ടെക്നോളജി ഫോര്‍ .എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കുകയും .
അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുത്ത സ്കൂളുകളില്‍ നടത്തി വരികയുമാണ്. സംസ്ഥാനത്ത് ഡിജിറ്റല്‍ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന് വിപുലമായ ക്യാമ്പയിന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി സംസ്ഥാന- ജില്ലാ-തദ്ദേശ ഭരണ സ്ഥാപന-സ്കൂള്‍ തലങ്ങളില്‍ വിവിധ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് പ്രവര്‍ത്തന രൂപരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Articles

Back to top button