IndiaLatest

ഡെങ്കിപ്പനി ബാധിച്ചവരില്‍ ആന്തരികാവയവങ്ങള്‍ തകരാറിലാകുന്നതായി റിപ്പോര്‍ട്ട്

“Manju”

ഡല്‍ഹി: രാജ്യ തലസ്ഥാനത്ത് പടരുന്ന ഡെങ്കിപനി ബാധിച്ചവരില്‍ ആന്തരികാവയവങ്ങളെ തകരാറിലാക്കുന്നതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ലിവര്‍ ആന്റ് ബൈലറി സയന്‍ ഡിപ്പാര്‍ട്ട് മെന്റിലെ ഡോക്ടറാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച മാത്രം ഡല്‍ഹിയില്‍ മൂന്നു പേരാണ് ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം ഒന്‍പതായി. ഈമാസം ഒന്നുമുതല്‍ ആറാം തീയതി വരെ മാത്രം ഡല്‍ഹിയില്‍ 1171 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ മാസത്തില്‍ ഇത് 1196 മാത്രമായിരുന്നു.

ഡെങ്കി ബാധിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദം ഗണ്യമായ തോതില്‍ കുറയുന്നതായി കാണുന്നുണ്ട്. രോഗം ബാധിച്ചാല്‍ കരള്‍ ഉല്‍പാദിപ്പിക്കുന്ന എന്‍സൈമിന്റെ അളവ് സാധരണ ഉണ്ടാകാറുള്ള 40 ല്‍ നിന്ന് 300- 500 വരെ കൂടാറുണ്ട്. എന്നാല്‍ ഇത്തവണ തോത് വര്‍ധിക്കുകയും കരളിനെ മാരകമായി ബാധിക്കുകയും ചെയ്യുന്നതായാണ് കണ്ടെത്തലെന്ന് ഐ.എല്‍.ബി.എസ് വൈസ് ചാന്‍സലര്‍ ഡോ. സറിന്‍ പറഞ്ഞു.

Related Articles

Back to top button