IndiaLatest

വാക്‌സിനേഷനില്‍ കുതിച്ച്‌ ഉത്തര്‍പ്രദേശ്

“Manju”

ലഖ്‌നൗ: വാക്‌സിനേഷനില്‍ അതിവേഗ കുതിപ്പുമായി ഉത്തര്‍പ്രദേശ്. ബുധനാഴ്ച്ച അവര്‍ വലിയൊരു റെക്കോര്‍ഡാണ് സ്വന്തമാക്കിയിരിക്കുന്നത്. കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം യുപിയില്‍ പത്ത് കോടി കടന്നിരിക്കുകയാണ്. 13.53 ബില്യണ്‍ ഡോസുകളാണ് ഇതുവരെ യുപിയില്‍ നല്‍കിയിരിക്കുന്നത്. യുപിയില്‍ മൊത്തം ജനസംഖ്യയില്‍ വാക്‌സിനേഷന് അര്‍ഹരായവരില്‍ 68 ശതമാനത്തോളം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച്‌ കഴിഞ്ഞു. കൊവിഡ് കേസ് തീര്‍ത്തും കുറഞ്ഞ സാഹചര്യത്തില്‍ യുപി മോഡല്‍ പ്രതിരോധവുമായി മുന്നോട്ട് പോവുകയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. നേരത്തെ രണ്ടാം തരംഗത്തില്‍ ഏറ്റവും പ്രതിസന്ധി നേരിട്ടിരുന്നു യുപി.
യുപിയില്‍ രണ്ടാം ഡോസ് വാക്‌സിന് അധികം വേഗം കൈവരിച്ചിട്ടില്ല. യോഗ്യരായവരില്‍ 24 ശതമാനം മാത്രമാണ് രണ്ടാം ഡോസ് സ്വീകരിച്ചിരിക്കുന്നത്. അതേസമയം മൂന്നാം തരംഗത്തെ നേരിടുന്ന കാര്യത്തില്‍ ജനസാന്ദ്രതയുള്ള മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ യുപി വളരെ മുന്നിലാണ്. വാക്‌സിനേഷനിലൂടെ കൂടുതല്‍ പ്രതിരോധ ശേഷി നേടിയെടുക്കാനാണ് യുപിയുടെ ശ്രമം. വാക്‌സിനേഷന്റെ വേഗത കൂട്ടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിത്യേന 25 ലക്ഷം മുതല്‍ 30 ലക്ഷം വരെ ഡോസുകള്‍ ന്‍കാനാണ് നിര്‍ദേശം. അടുത്ത രണ്ട് മാസത്തേക്ക് ഇത് തുടരണമെന്നും നിര്‍ദേശമുണ്ട്.
വാക്‌സിനേഷന്റെ വേഗത വര്‍ധിപ്പിക്കണമെന്നും, നൂറ് ശതമാനം വാക്‌സിനേഷന്‍ ഈ വര്‍ഷം അവസാനത്തോടെ കൈവരിച്ച്‌ റെക്കോര്‍ഡിടണമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. ഇത് പാലിക്കാനാണ് യുപിയുടെ ശ്രമം. സംസ്ഥാനത്ത് മെഗാ വാക്‌സിനേഷന്‍ ക്യാന്ുകള്‍ പലയിടത്തായി നടക്കുന്നുണ്ട്. ക്ലസ്റ്റര്‍ മോഡല്‍ 2.0 എന്ന പദ്ധതിയിലൂടെ രണ്ടാം ഡോസ് വാക്‌സിനേഷന്റെ വേഗത വര്‍ധിപ്പിക്കാനാണ് യുപി സര്‍ക്കാരിന്റെ ശ്രമം. രണ്ടാം ഡോസിലാണ് യുപി സര്‍ക്കാര്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. ക്ലസ്റ്റര്‍ പദ്ധതി പ്രകാരമാണ് രണ്ടാം ഡോസ് നല്‍കുന്നത്. ആദ്യ ഡോസ് നല്‍കിയ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് രണ്ടാം ഡോസും നല്‍കുന്നത്. ഈ പദ്ധതിയുടെ ആദ്യ വേര്‍ഷനില്‍ ഇങ്ങനെയായിരുന്നു വാക്‌സിന്‍ നല്‍കിയിരുന്നത്.

ജൂണിലാണ് സംസ്ഥാന വ്യാപകമായി ക്ലസ്റ്റര്‍ മോഡല്‍ വാക്‌സിനേഷന്‍ ആരംഭിച്ചത്. വാക്‌സിനേഷന്‍ തടസ്സമില്ലാതെ എളുപ്പത്തില്‍ ലഭിക്കുന്നതായിരുന്നു ഈ പദ്ധതി മുന്‍ഗണന നല്‍കിയിരുന്നത്. ഈ പദ്ധതി വന്‍ വിജയമായിരുന്നു. അതേസമയം കൊവിഡിനിനെതിരായ രണ്ട് മരുന്നുകള്‍ മോല്‍നുപിരാവിറിനും പാക്‌സ്ലോവിഡിനും ഇന്ത്യയില്‍ ഉടന്‍ തന്നെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കും. പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്കാണ് നിലവില്‍ ഈ മരുന്ന് ഉപയോഗിക്കാന്‍ അനുമതിയുള്ളത്. വാക്‌സിനേഷനേക്കാള്‍ പ്രാധാന്യം ഈ മരുന്നുകള്‍ക്ക് ലഭിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കൊവിഡിനെ അവസാനിപ്പിക്കാനുള്ള മാര്‍ഗം കൂടിയായിട്ടാണ് ഇതിനെ കാണുന്നത്.

Related Articles

Back to top button