KeralaLatest

ശബരിമലയില്‍ പൊലീസിന്റെ വെര്‍ച്വല്‍ ക്യൂവിനെതിരെ ക്ഷേത്ര തന്ത്രി

“Manju”

പത്തനംതിട്ട : ശബരിമലയില്‍ പൊലീസിന്റെ വെര്‍ച്വല്‍ ക്യൂവിനെതിരെ ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരര്. തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് പൊലീസിന്റെ വെര്‍ച്വല്‍ ക്യൂവിനെതിരെ ക്ഷേത്ര തന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

ദേവസ്വം ബോര്‍ഡിനെ മാറ്റിനിര്‍ത്തി പൊലീസ് നടപ്പാക്കുന്ന വെര്‍ച്വല്‍ ക്യൂ ഒഴിവാക്കേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് മാത്രം വെര്‍ച്വല്‍ ക്യൂ കൈകാര്യം ചെയ്യുന്ന രീതിയാണുള്ളത്. അതിന് പകരമായി ദേവസ്വം ബോര്‍ഡും പൊലീസും ചേര്‍ന്ന് വെര്‍ച്വല്‍ ക്യൂ നടപ്പാക്കുകയായിരുന്നുവെങ്കില്‍ നല്ലതായിരുന്നു എന്നും ക്ഷേത്ര തന്ത്രി പറഞ്ഞു. ഇപ്പോള്‍ നടപ്പാക്കുന്ന രീതിയോട് ദേവസ്വം ബോര്‍ഡിനും എതിര്‍പ്പും പരാതിയുമുണ്ട്. വെര്‍ച്വല്‍ ക്യൂ. എടുത്ത് കളയേണ്ട സമയമായെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

ദേവസ്വം ബോര്‍ഡിനെ നിലനിര്‍ത്തുന്നത് ശബരിമലയിലെ വരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ വരുമാനത്തില്‍ കോട്ടം പറ്റിയാല്‍ ദേവസ്വം ബോര്‍ഡിനെ മുഴുവന്‍ ബാധിക്കുമെന്നും കണ്ഠരര് രാജീവരര് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button