KeralaLatestThiruvananthapuram

ഇന്ധന നികുതി: പ്രതിഷേധവുമായി സൈക്കിളില്‍ സഭയിലെത്തി പ്രതിപക്ഷം

“Manju”

തിരുവനന്തപുരം: ഇന്ധന വിലവര്‍ദ്ധനയ്ക്കെതിരെ സൈക്കിള്‍ ചവിട്ടി നിയമസഭയിലെത്തി പ്രതിപക്ഷ എം എല്‍ എമാരുടെ പ്രതിഷേധം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലാണ് എം എല്‍ എ ഹോസ്റ്റലില്‍ നിന്ന് സൈക്കിളില്‍ നിയമസഭയിലെത്തിയത്. ഘടകക്ഷികളുടെയെല്ലാം പ്രാതിനിധ്യം ഉറപ്പാക്കിയായിരുന്നു പ്രതിഷേധം. ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാനത്തിന്റെ തീരുമാനം ജനദ്രോഹ നടപടിയാണെന്നു കാണിച്ച്‌ നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധ പരിപാടികള്‍ക്ക് പ്രതിപക്ഷം ആഹ്വാനം നല്‍കിയിട്ടുണ്ട്.

ശൂന്യവേളയില്‍ അടിയന്തരപ്രമേയ നോട്ടിസ് നല്‍കുമെന്നും,​ സഭയ്ക്ക് പുറത്ത് വേറിട്ട പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രതിപക്ഷം പറയുന്നു.കെ ബാബുവായിരിക്കും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കുക. നിയമസഭാസമ്മേളനത്തിന്റെ അവസാന ദിവസമായതിനാല്‍ സമര പരിപാടികളും സഭക്കുള്ളിലെ നിലപാടുകളും ശക്തമാക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് പ്രതിപക്ഷം.

Related Articles

Back to top button