IndiaLatest

കണ്ണൂര്‍ – യശ്വന്ത്പുര്‍ എക്‌സ്പ്രസ് പാളം തെറ്റി

“Manju”

ചെന്നൈ: കണ്ണൂര്‍ – യശ്വന്ത്പുര്‍ എക്‌സ്പ്രസ് പാളം തെറ്റി. തമിഴ്‌നാട്ടിലെ മുട്ടാന്‍ പെട്ടി റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് പാളം തെറ്റിയത്. രണ്ട് ബോഗികളാണ് പാളം തെറ്റിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.

വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. വ്യാഴാഴ്ച വൈകിട്ട് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ 7.30ഓടെ ബംഗളൂരുവില്‍ എത്തേണ്ടതാണ് ട്രെയിന്‍. എന്‍ജിനും തൊട്ടടുത്തുള്ള ബോഗിയുമാണ് പാളം തെറ്റിയത്. ബംഗളൂരു ഡിആര്‍എമ്മും സേലം ഡിആര്‍എമ്മും സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles

Back to top button