IndiaLatest

രാജ്യവ്യാപക ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ധനമന്ത്രി

“Manju”

ന്യൂഡല്‍ഹി: കോവിഡ്​ – രണ്ടാംതരംഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപക​ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന്​ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ചെറിയ കണ്ടെയ്​​ന്‍മെന്‍റുകളാക്കി തിരിച്ചാകും നിയന്ത്രണം. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്ത​ര മന്ത്രി അമിത്​ ഷായും സംസ്​ഥാനങ്ങളിലെ കോവിഡ്​ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഓക്​സിജന്‍ ക്ഷാമം ഉള്‍പ്പെടെ ശ്രദ്ധയില്‍പ്പെട്ടിട്ടു​​ണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡ്​ രണ്ടാംതരംഗം രൂക്ഷമായ പശ്ചാത്തലത്തില്‍ ബിസിനസ്​ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ്​ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്​.

രാജ്യവ്യാപക ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം ഇനി പരിഗണിക്കില്ല. കോവിഡ്​ വ്യാപനം ചെറുക്കാന്‍ ചെറിയ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി തിരിച്ചാകും നിയന്ത്രണം. ‘ടെലിഫോണിലുടെ ബിസിനസ്​/ചേംബര്‍ നേതാക്കളുമായി സംസാരിച്ചു. ഇന്‍ഡസ്​ട്രി/ അസോസിയേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്​തു. കോവിഡ്​ മാനേജ്​മെന്‍റിനാണ്​ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാധാന്യം നല്‍കുന്നതെന്ന കാര്യം അറിയിച്ചു. ജനങ്ങളുടെ ജീവനും ഉപജീവനത്തിനുമായി സംസ്​ഥാനങ്ങളുമായി ഒന്നിച്ച്‌​ പ്രവര്‍ത്തിക്കും’ -ധനമന്ത്രി ട്വീറ്റില്‍ കുറിച്ചു. അതെ സമയം കോവിഡിന്‍റെ രണ്ടാംതരംഗത്തില്‍ സമ്പദ്​ വ്യവസ്​ഥ പൂര്‍ണമായി അടച്ചിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതെ സമയം രാജ്യത്ത്​ 2.73 ലക്ഷം പേര്‍ക്കാണ്​ കഴിഞ്ഞദിവസം കോവിഡ്​ സ്​ഥിരീകരിച്ചത്​. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്​. ഒപ്പം 1,619 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു

Related Articles

Back to top button