KeralaLatest

മീഡിയയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തണം – സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

“Manju”

തിരുവനന്തപുരം: മീഡിയയുടെ അനന്തമായ സാധ്യതകളാണ് ഇന്ന് നിലവിലുള്ളതെന്നും അത് ആശ്രമ പ്രവർത്തനരംഗത്ത് പ്രയോജനപ്പെടുത്തണമെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. മുൻപ് ഒരു വാർത്ത നമ്മിലെത്താൻ ഒന്നോ രണ്ടോദിവസം എടുത്തിരുന്നു വെങ്കിൽ ഇന്ന് സ്പോട്ടിൽ നിന്നാണ് നമുക്ക് വിവരങ്ങൾ എത്തുന്നത്.., മീഡിയ രംഗത്ത് അഭൂതപൂർവ്വമായ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. സോഷ്യൽ മീഡിയയുടെ കടന്നു വരവ് ശാന്തിഗിരി ആശ്രമത്തിന്റെ എല്ലാ രംഗത്തും പ്രയോജനപ്പെടുത്താൻ കഴിയും. ആശയ പ്രചാരണ രംഗത്തും ഹോസ്പിറ്റലുകളുടെ പ്രമോഷനും, മാർക്കറ്റിംഗ് രംഗത്തും സോഷ്യൽ മീഡിയയിലൂടെ നമുക്ക് എല്ലാവിഭാഗം ജനങ്ങളിലേക്കും ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുവാൻ സാധ്യമാകും. അതിനുള്ള പ്രവർത്തനങ്ങളാണ് ശാന്തിഗിരിയുടെ എല്ലാ ഏരിയകളിലുമുള്ള പ്രവർത്തകർ ചെയ്യേണ്ടത്. അതാത് സ്ഥലത്തെ ന്യൂസ് ബ്യൂറോകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുവാനുള്ള ശ്രമം ആരംഭിക്കണമെന്നും സ്വാമി പറഞ്ഞു. ആശ്രമം മീഡിയ റിലേഷൻ പ്രവർത്തനങ്ങൾ സംബന്ധിച്ച് ആശ്രമം ഏരിയ ഓഫീസ് ചുമതലക്കാരുടെയും ആശ്രമം ന്യൂസ് പ്രവർത്തകരുടെയും ട്രെയിനിംഗ് പ്രോഗ്രാമിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ഒരു ന്യൂസ് രൂപപ്പെട്ടുവരുന്നതിന്റെ അടിസ്ഥാന ഘടകങ്ങളെക്കുറിച്ചും, ന്യൂസ് തേടുന്ന വിധത്തെക്കുറിച്ചും, ന്യൂസ് എഴുന്നതിന്റെ ഭാഷപരിചയത്തെക്കുറിച്ചും ആശ്രമം കമ്മ്യൂണിക്കേഷൻസ് എഡിറ്റർ റ്റി.ശശിമോഹൻ വിശദീകരിച്ചു. ന്യൂസ് തയ്യാറാക്കുന്നതിനെക്കുറിച്ച് അവബോധം വളർത്തുവാൻ ഏരിയ തലത്തിൽ ട്രെയിനിംഗ് സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശാന്തിഗിരി ന്യൂസ് അസിസ്റ്റന്റ് ജനറൽ‌ മാനേജർ വി.ബി. നന്ദകുമാർ സൂചിപ്പിച്ചു. മീഡിയയുടെ സാധ്യതകൾ ഹോസ്പിറ്റൽ പ്രമോഷൻ രംഗത്ത് പ്രയോജനപ്പെടുത്തുന്നതെങ്ങനെയെന്ന് തിരുവനന്തപുരം ഏരിയ അസിസ്റ്റന്റ് ജനറൽ മാനേജർ എസ്. സേതുനാഥ് വിശദീകരിച്ചു. ഓർഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസ് സീനിയർ ജനറൽ മാനേജർ റ്റി.കെ. ഉണ്ണികൃഷ്ണപ്രസാദ് കോർഡിനേറ്റ് ചെയ്ത മീറ്റിംഗിന് സിദ്ധ മെഡിക്കൽ കോളേജ് കൺവീനർ മഹേഷ് കൊല്ലം സ്വാഗതവും ശാന്തിഗിരി ന്യൂസ് സബ് എഡിറ്റർ ആർഷ രമണൻ നന്ദിയും രേഖപ്പെടുത്തി. ആശ്രമത്തിന്റെ ഏരിയ ഓഫീസുകളുടെ ചുമതലക്കാരും ശാന്തിഗിരി ന്യൂസ് വിഷ്വൽ, പോർട്ടൽ മീഡിയാ പ്രവർത്തകരും ഉൾപ്പെടെ അറുപതോളം പേർ ട്രെയിനിംഗ് പ്രോഗ്രാമിൽ പങ്കെടുത്തു.

Related Articles

Back to top button