KeralaLatest

കെ എസ് ആര്‍ ടി സി ഇനി കടലിലേക്ക് സര്‍വീസ്

“Manju”

ചാലക്കുടി ;കേരളത്തിലും പുറത്തും റോഡുകളിലൂടെ ചീറിപ്പായുന്ന ആനവണ്ടി കടല്‍ യാത്രയ്ക്ക് ഒരുങ്ങുന്നു. ചാലക്കുടിയില്‍ നിന്ന് നവംബര്‍ 21 മുതലാണ് കടല്‍ യാത്രയ്ക്ക് കെ എസ് ആര്‍ ടി സി തുടക്കം കുറിക്കുന്നത്. മൂന്നാര്‍, മലക്കപ്പാറ തുടങ്ങിയ ഉല്ലായ യാത്രകള്‍ വിജയിച്ചതിന് പിന്നാലെയാണ് കടല്‍ യാത്ര ഉള്‍പ്പെടുന്ന പുതിയ ഉല്ലാസ യാത്രാ പാക്കേജിന് കെ എസ് ആര്‍ ടി സി തുടക്കം കുറിക്കുന്നത്. കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സാഗരറാണി ബോട്ടില്‍ ആരംഭിക്കുന്ന ഉല്ലാസയാത്രയില്‍ ഒരാള്‍ക്ക് 650 രൂപയാണ് ടിക്കറ്റ് നിരക്കായി തീരുമാനിച്ചിട്ടുള്ളത്.

ഈ ഉല്ലാസ യാത്രയില്‍ പ്രധാനമായും കാണാനാവുന്ന സ്ഥലങ്ങള്‍

ചെറായി ബീച്ച്‌
കുഴുപ്പിള്ളി ബീച്ച്‌
വല്ലാര്‍പ്പാടംപള്ളി
ഹൈക്കോര്‍ട്ട് പാര്‍ക്ക്
മറൈന്‍ഡ്രൈവ്
കേരള സര്‍ക്കാരിന്റെ സാഗരറാണി ബോട്ടു യാത്ര. ഭക്ഷണമൊഴികെയുള്ള മറ്റെല്ലാ ചിലവു കളും 650 രൂപയുടെ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥ അനുയോജ്യമല്ലാത്ത സ്ഥിതി വരുന്ന പക്ഷം യാത്ര യുക്തമായ മറ്റൊരു ദിവസത്തേക്ക് മാറ്റുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
കെഎസ്‌ആര്‍ടിസി ചാലക്കുടി
Phone-0480 2701638
email – [email protected]
മൊബൈല്‍: 9747557737 (9 am – 6pm) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്

Related Articles

Back to top button