KeralaLatest

റോ​സി​ന്​ എം.​ബി.​ബി.​എ​സ്​ ഒ​ന്നാം​റാ​ങ്ക്

“Manju”

കോ​ട്ട​യം: മാ​താ​പി​താ​ക്ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു മ​ക​ളെ ഡോ​ക്​​ട​റാ​ക്കു​ക എ​ന്ന​ത്. കോ​ട്ട​യം ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ ച​ങ്ങ​നാ​ശ്ശേ​രി കു​ത്തു​ക​ല്ലു​ങ്ക​ല്‍ ജോ​സി​യുടെയും തി​രു​വ​ല്ല വെ​ണ്ണി​ക്കു​ളം ഗ​വ. പോ​ളി​ടെ​ക്​​നി​ക്​ പ്രി​ന്‍​സി​പ്പ​ലാ​യി​രു​ന്ന ജെ​യ്​​ന​മ്മ ജോ​സ​ഫിന്റെ​യും മ​ക​ളാ​ണ്​ റോ​സ്. ക​ഴു​ത്തി​ല്‍ സ്​​റ്റെ​ത​സ്​ കോ​പ്പും തൂ​ക്കി മ​ക​ള്‍ വ​രു​ന്ന​തു കാ​ണാ​ന്‍ എ​റെ കൊ​തി​ച്ച​ത്​ അ​വ​രാ​യി​രു​ന്നു. അ​ഭി​മാ​ന​ക​ര​മാ​യ ആ ​നേ​ട്ടം മ​ക​ള്‍ കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യ​പ്പോ​ള്‍ അ​തു കാ​ണാ​ന്‍ അ​വ​രു​ണ്ടാ​യി​രു​ന്നി​ല്ല. റോ​സ്​ ആ​റാം​ക്ലാ​സി​ല്‍ പ​ഠി​ക്കുമ്പോ​ള്‍ ജീ​വി​ത​ത്തി​ല്‍ ആ​ദ്യ​മാ​യി ക​രി​നി​ഴ​ല്‍ പ​ട​ര്‍​ന്നു.
അ​ര്‍​ബു​ദം ബാ​ധി​ച്ച്‌​ ജെ​യ്​​ന​മ്മ പോ​യി. പി​ന്നീ​ട്​ റോ​സി​നും സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കും കൂ​ട്ടാ​യി​രു​ന്ന​ത്​ പി​താ​വാ​യി​രു​ന്നു. പക്ഷെ, അ​ഞ്ചു​വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്പ്​ രോ​ഗ​ബാ​ധി​ത​നാ​യി അ​ദ്ദേ​ഹ​വും വി​ട പ​റ​ഞ്ഞു. മാ​താ​പി​താ​ക്ക​ളു​ടെ ബ​ന്ധു​ക്ക​ളും അ​ധ്യാ​പ​ക​രും കൂ​ട്ടു​കാ​രു​മാ​യി​രു​ന്നു പി​ന്നെ​ ഇ​വ​ര്‍​ക്ക്​ തു​ണ. ”മാ​താ​പി​താ​ക്ക​ളി​ല്ലെ​ന്ന്​ ക​രു​തി വേ​ദ​നി​ക്കാ​നോ ഒ​റ്റ​പ്പെ​ടാ​നോ അ​നു​വ​ദി​ച്ചി​ട്ടി​ല്ല ആ​രും. അ​മ്മ​യു​ടെ​യും അ​ച്ചാ​ച്ചന്റെ​യും ആ​ഗ്ര​ഹം നേ​ടി​യെ​ടു​ത്ത​പ്പോ​ള്‍ കാ​ണാ​ന്‍ അ​വ​രി​ല്ല​ല്ലോ എ​ന്ന ​സ​ങ്ക​ടം മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ -റോ​സ്​ പ​റ​യു​ന്നു.
സെന്‍റ്​ ജോ​സ​ഫ്​​സ്​ ഗേ​ള്‍​സ്​ ഹ​യ​ര്‍​സെ​ക്ക​ന്റ സ്​​കൂ​ളി​ലാ​ണ്​ ഒ​ന്നാം​ക്ലാ​സു​മു​ത​ല്‍ 12 വ​രെ പ​ഠി​ച്ച​ത്. തു​ട​ര്‍​ന്ന്​ പാ​ലാ ബ്രി​ല്ല്യ​ന്റ്സി​ല്‍ പ​രി​ശീ​ല​നം. പാ​ല​ക്കാ​ട് പി.​കെ. ദാ​സ് ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ്​ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന റോ​സി​ന്​ എം.​ബി.​ബി.​എ​സ്​ ഒ​ന്നും മൂ​ന്നും വ​ര്‍​ഷ​ങ്ങ​ളി​ല്‍ മൂ​ന്നാം​റാ​ങ്കും​ ര​ണ്ടാം​വ​ര്‍​ഷം ഒ​ന്നാം​റാ​ങ്കും ല​ഭി​ച്ചു. പ​രീ​ക്ഷ​സ​മ​യ​ത്ത്​ മെ​ന​​ക്കെ​ട്ടി​രു​ന്നു പ​ഠി​ക്കു​ന്ന​താ​ണ് റോ​സിന്റെ​ രീ​തി. റാ​ങ്ക്​ നേ​ട്ടം അ​റി​ഞ്ഞ​പ്പോ​ള്‍ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ വി​ളി​ച്ച​ത്​ വി​സ്​​മ​യ​മാ​യി. ഒ​രി​ക്ക​ല്‍ നേ​രി​ല്‍ കാ​ണാ​മെ​ന്നും പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ ഹൗ​സ്​ സ​ര്‍​ജ​ന്‍​സി ചെ​യ്യു​ന്ന റോ​സി​ന്​​ പി.​ജി ചെ​യ്യാ​നാ​ണ്​ ആ​ഗ്ര​ഹം. അ​മ്മ​യു​ടെ സ​ഹോ​ദ​രി​യും അ​ഗ്രി​ക്ക​ള്‍​ച​റ​ല്‍ ഓ​ഫി​സ​റു​മാ​യി​രു​ന്ന ജെ​സി​യ​മ്മ ജോ​സ​ഫി​നൊ​പ്പം തൃ​ശൂ​രി​ലാ​ണ്​ റോ​സിന്റെ​യും സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും താ​മ​സം. ​സ​ഹോ​ദ​ര​ന്‍ അ​ല​ക്​​സ്​ ജോ​സ​ഫ്​ ചെ​ന്നൈ ടി.​സി.​എ​സി​ല്‍ ജോ​ലി ചെ​യ്യു​ന്നു. അ​നി​യ​ത്തി അ​ന്ന ജോ​സി തൃ​​ശൂ​ര്‍ ഹോ​ളി​ഫാ​മി​ലി സ്​​കൂ​ള്‍ പ​ത്താം​ക്ലാ​സ്​ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്.

Related Articles

Back to top button