IndiaLatest

റാണി കമലാപതി റെയില്‍വേ സ്​റ്റേഷന്‍ പ്രധാനമന്ത്രി രാഷ്​​ട്രത്തിന്​ സമര്‍പ്പിച്ചു

“Manju”

ഭോ​പാ​ല്‍: ഹ​ബീ​ബ്ഗ​ഞ്ചി​ല്‍ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ റെ​യി​ല്‍​വേ സ്​​റ്റേ​ഷ​ന്‍ റാണി കമലാപതി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ഷ്​​ട്ര​ത്തി​നു സ​മ​ര്‍​പ്പി​ച്ചു. അ​ന്ത​ര്‍​ദേ​ശീ​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ നി​ല​വാ​ര​ത്തി​ലാ​ണ് റെ​യി​ല്‍​വേ സ്​​റ്റേ​ഷ​ന്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ഇത് രാജ്യത്തിന്റെ അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാ​ജ്യം വി.​ഐ.​പി സം​സ്‌​കാ​ര​ത്തി​ല്‍​നി​ന്ന് ‘ഇ.​പി.​ഐ’ (എ​വ​രി​പേ​ഴ്​​സ​ന്‍ ഈ​സ്​ ഇം​പോ​ര്‍​ട്ട​ന്‍​റ്) മാ​തൃ​ക​യി​ലേ​ക്ക് മാ​റു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഹ​ബീ​ബ്ഗ​ഞ്ച് എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന റെ​യി​ല്‍​വേ സ്​​റ്റേ​ഷ​ന്റെ പേ​ര് ന​വീ​ക​ര​ണ​ത്തി​നു​ശേ​ഷം മാറ്റുകയായിരുന്നു. റാ​ണി ക​മ​ലാ​പ​തി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാണ് പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്തത്. ഗോ​ണ്ട രാ​ജ​വം​ശ​ത്തി​ലെ റാ​ണി​യാ​ണ് ക​മ​ലാ​പ​തി.

ലി​ഫ്റ്റു​ക​ള്‍, എ​ലി​വേ​റ്റ​റു​ക​ള്‍, ട്രാ​വ​ലേ​റ്റ​റു​ക​ള്‍, റാ​മ്പുക​ള്‍ എ​ന്നി​വ കൂ​ടാ​തെ വൈ​ഫൈ സൗ​ക​ര്യം, സി.​സി.​ടി.​വി​ക​ള്‍, ആ​ധു​നി​ക പാ​സ​ഞ്ച​ര്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് എ​ന്റ​ര്‍​ടെ​യ്ന്‍​മെന്റ്സി​സ്​​റ്റം, ഗെ​യി​മി​ങ്​ സോ​ണ്‍, ഹോ​സ്പി​റ്റ​ല്‍, മാ​ള്‍, സ്മാ​ര്‍​ട്ട് പാ​ര്‍​ക്കി​ങ്, ഫു​ഡ് സോ​ണ്‍ എ​ന്നി​വ​യും ഇ​തി​ല്‍ സ​ജ്ജീ​കരിച്ചിച്ചിട്ടുണ്ട്.

Related Articles

Back to top button