KeralaLatest

ശബരിമലയിലെ താല്‍ക്കാലിക ഇരുമ്പുപാലം

പിഡബ്ള്യുഡി ബ്രിഡ്ജ് ഡിവിഷന്റെ നേതൃത്തിലാണ് നിര്‍മ്മാണം.

“Manju”

ശബരിമലയിലെ ഞുണങ്ങാറില്‍ താല്‍ക്കാലിക ഇരുമ്പുപാലം നിര്‍മ്മിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും’.
ബെയ്ലി പാലം നിര്‍മ്മാണം ഏറ്റെടുക്കാനാവില്ലെന്ന് കരസേന അറിയിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ബദല്‍ നടപടി.
പാലം നിര്‍മാണം സംബന്ധിച്ച നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. പിഡബ്ള്യുഡി ബ്രിഡ്ജ് ഡിവിഷന്റെ നേതൃത്തിലാണ് നിര്‍മ്മാണം. മലവെള്ളപ്പാച്ചിലില്‍ താല്‍ക്കാലിക പാലം ഒലിച്ചുപോയെതിനെ തുടര്‍ന്നാണ് ബദല്‍ മാര്‍ഗ്ഗം തേടുന്നത്.
ജസ്റ്റീസുമാരായ അനില്‍ നരേന്ദ്രനും പി.ജി. അജിത് കുമാറും അടങ്ങുന്ന ബഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.

Related Articles

Back to top button