KeralaLatestScience

നാളെ ചന്ദ്രഗ്രഹണം

ഈ വര്‍ഷത്തെ രണ്ടാമത്തേതും അവസാനത്തേതുമായ ചന്ദ്രഗ്രഹണത്തിനാണ് ലോകം നാളെ സാക്ഷ്യം വഹിക്കുക

“Manju”

ദില്ലി; ഈ വര്‍ഷത്തെ രണ്ടാമത്തേതും അവസാനത്തേതുമായ ചന്ദ്രഗ്രഹണത്തിനാണ് ലോകം നാളെ സാക്ഷ്യം വഹിക്കുക. 580 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം എന്ന പ്രത്യേകതയും വെള്ളിയാഴ്ചത്തെ ചന്ദ്രഗ്രഹണത്തിനുണ്ട്.
അതേസമയം ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട് ഇപ്പോഴും നിരവധി വിശ്വാസങ്ങള്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. ഈ സമയത്ത് ചെയ്യാന്‍ പാടില്ലാത്തതും ചെയ്യേണ്ടതുമായ നിരവധി കാര്യങ്ങളുമുണ്ടെന്നാണ് പറയപ്പെടുന്നത്. എന്തൊക്കെയാണെന്നല്ലേ? പരിശോധിക്കാം
ഇന്ത്യന്‍ പുരാണങ്ങള്‍ അനുസരിച്ച്‌, ചന്ദ്രഗ്രഹണം അശുഭകരമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ സമയത്ത് ഭക്ഷണം കഴിക്കുകയോ പാചകം ചെയ്യുകയോ ചെയ്യരുത് എന്നൊക്കെയാണ് വിശ്വാസം. ആ സമയത്ത് ഭൂമി പുറത്തുവിടുന്ന അപകടകാരികളായ കിരണങ്ങള്‍ മൂലം ദഹനപ്രശ്‌നങ്ങള്‍ വരുമത്രേ. പാലും പഴകിയ ഭക്ഷണകളും കഴിക്കരുതത്ര. ഇനി കഴിച്ചാല്‍ തന്നെ തുളസിയിലിട്ട് ഭക്ഷണം കഴിക്കണമെന്നാണ് വിശ്വാസം.
ഗര്‍ഭിണികള്‍ ചന്ദ്രഗ്രഹണ സമയത്ത് പുറത്തിറങ്ങരുതെന്നാണ് മറ്റൊരു വിശ്വാസങ്ങള്‍ . ചന്ദ്രന്റെ നീക്കങ്ങള്‍ ഉദരത്തിലെ കുഞ്ഞിന് അപകടമാണെന്നാണ് വിശ്വാസം.മാത്രമല്ല ഈ സമയത്ത് ഗര്‍ഭിണികള്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിക്കരുത് എന്നും പറയപ്പെടുന്നുണ്ട്.
സൂര്യഗ്രഹണത്തില്‍ നിന്ന് വ്യത്യസ്തമായി, ചന്ദ്രഗ്രഹണം നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണുന്നത് സുരക്ഷിതമാണെന്നാണ് ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുന്നത്.
ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച്‌, ചന്ദ്രഗ്രഹണ സമയത്ത് ആളുകള്‍ വിശുദ്ധ മന്ത്രങ്ങള്‍ ജപിക്കണമെന്നാണ് പറയപ്പെടുന്നത്.
ആളുകള്‍ ഭക്ഷണത്തില്‍ തുളസി ഇല ഉള്‍പ്പെടുത്തുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുകയും വേണമെന്നാണ് പുരാണങ്ങളില്‍ പറയുന്നത്.
ഗ്രഹണസമയത്ത് ലോഹനിര്‍മ്മിത വസ്തുക്കള്‍ ധരിക്കുന്നത് ഒഴിവാക്കുക.
ചന്ദ്രഗ്രഹണ സമയത്ത് ആളുകള്‍ പുറത്തിറങ്ങരുതെന്നാണ് മറ്റൊരു വിശ്വാസം. ശരീരത്തിന് ഹാനികരമായ രശ്മികളുടെ വികിരണം നടക്കുന്നതിനാലാണ് ഇതെന്നാണ് പറയപ്പെടുന്നത്.
ചന്ദ്രഗ്രഹണ സമയത്ത് ആളുകള്‍ അവരുടെ നഖമോ മുടിയോ മുറിക്കരുത് എന്നാണ് മറ്റൊന്ന്. ഈ സമയത്ത് ദേഹം മുറിഞ്ഞാല്‍ മുറിവ് പെട്ടെന്ന് ഉണങ്ങില്ലെന്നും ധാരാളമായി രക്തം വാര്‍ന്ന് പോകുമെന്നുമാണ് പറയപ്പെടുന്നത്. ഒപ്പം ഈ മുറിപ്പാടുകള്‍ ജീവിതകാലം മുഴുവന്‍ മായാതെ നില്‍ക്കുമെന്നും പറയപ്പെടുന്നു. ചന്ദ്രഗ്രഹണ സമയത്ത് കുളിക്കാന്‍ പാടില്ലെന്നാണ് മറ്റൊരു വിശ്വാസം. ഗ്രഹണത്തിന് ശേഷം കുളിക്കണമെന്നും പറയുന്നു.
മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഒന്നും ഈ സമയത്ത് ഉപയോഗിക്കരുതെന്നും പറയപ്പെടുന്നു.
അതേസമയം ഇത്തരം കാര്യങ്ങള്‍ക്കൊന്നും യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലെന്നതാണ് മറ്റൊരു കാര്യം.
ചന്ദ്രഗ്രഹണം എവിടെ നിന്ന് കാണാം ?
സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി നീങ്ങുമ്ബോഴാണ് ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഈ സമയം മൂന്ന് ഗ്രഹങ്ങളും നേര്‍രേഖയില്‍ എത്തുന്നില്ല. ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ ഭാഗികമായി മാത്രമാണ് പതിയുന്നത്
നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്റെ (നാസ) കണക്കനുസരിച്ച്‌ വെള്ളിയാഴ്ചത്തെ ചന്ദ്രഗ്രഹണത്തിന്റെ ദൈര്‍ഘ്യം 3 മണിക്കൂറും 28 മിനിറ്റും ആയിരിക്കും, ഈ സമയം ചന്ദ്രന്റെ 97 ശതമാനവും ചുവപ്പ് നിറത്തില്‍ ദൃശ്യമാകും.
യുഎസ്, വടക്കന്‍ യൂറോപ്പ്, കിഴക്കന്‍ ഏഷ്യ, ഓസ്‌ട്രേലിയ, പസഫിക് സമുദ്ര മേഖല എന്നിവിടങ്ങളില്‍ നിന്നാകും ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കുക. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, അസാം എന്നിവിടങ്ങളില്‍ ഇത് ദൃശ്യമാകും.
ഇത്രയും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം 1440 ഫെബ്രുവരി 19 നായിരുന്നത്രേ ഒടുവില്‍ നടന്നത്. നാളേയ്ക്ക് ശേഷം ഇനി ഈ അപൂര്‍വ്വ പ്രതിഭാസം നടക്കുക 2669 ഫെബ്രുവരി എട്ടിനാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

Related Articles

Back to top button