HealthIndiaLatest

ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ വര്‍ജിക്കേണ്ട ഭക്ഷണങ്ങള്‍

“Manju”

എന്ത് അസുഖത്തിനും ഡോക്ടര്‍മാര്‍ ആദ്യം എഴുതുന്നത് ആന്റിബയോട്ടിക്കുകളായിരിക്കും. എന്നാല്‍ ആന്റിബയോട്ടിക്കുകള്‍ അപകടകാരികളാണ് എന്നതാണ് സത്യം.
ആദ്യമായി പാല്‍ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുക. ഇതിലെ പ്രധാന ഘടകം കാല്‍സ്യമാണ്. ഇത് ശരീരത്തിലെത്തുന്ന ആന്റി ബയോട്ടിക്കുകളുമായി പ്രവര്‍ത്തിച്ച്‌ ആരോഗ്യത്തിന് കോട്ടം വരുത്തുന്നു. ചിലരില്‍ ക്ഷീണം, ഛര്‍ദ്ദി, വയറിളക്കം എന്നിവ ഉണ്ടാകാനും ഇത് ഇടയാക്കും. എന്നാല്‍ മുട്ടയുടെ വെള്ള കഴിക്കുന്നത് നല്ലതാണ്.
ഇരുമ്ബ് അടങ്ങിയ ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുക. ആന്റി ബയോട്ടിക് ഉപയോഗിക്കുമ്ബോള്‍, അയണ്‍, കാല്‍സ്യം സപ്ലിമെന്റുകള്‍ ഒഴിവാക്കുകയോ, ഇവ കഴിക്കുന്ന ഇടവേള കുറഞ്ഞത് മൂന്നുമണിക്കൂര്‍ ആക്കുകയോ വേണം.
തക്കാളി, മുന്തിരി, ഓറഞ്ച് എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. അസിഡിക് ആയ ഒന്നും ഉപയോഗിക്കരുത്. ഇത് ആന്റി ബയോട്ടിക്കിന്റെ ഫലപ്രാപ്‌തിയെ സാരമായി ബാധിക്കും.
ഗോതമ്ബ് വിഭവങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുക. ബീന്‍സ്, ബ്രക്കോളി തുടങ്ങി നാരുകള്‍ അടങ്ങിയ ഭക്ഷണം ആന്റിബയോട്ടിക്കിനൊപ്പം കഴിക്കരുത്

Related Articles

Back to top button