InternationalLatest

മദ്യമൊഴുകുന്ന അരുവി

“Manju”

മദ്യമൊഴുകുന്ന അരുവി എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ കുടിയന്മാര്‍ തുള്ളിച്ചാടും…ഈ അരുവി ഇന്ത്യയിലല്ല..പശ്ചിമ അമേരിക്കയിലെ ഹവായ് ദ്വീപിലാണ് മദ്യമൊഴുകുന്ന അരുവി കണ്ടെത്തിയത്.
കഴിഞ്ഞ മാസമാണ് ഹവായിലെ ഒവാഹു ദ്വീപില്‍ ഹൈക്കിങ് നടത്തിയ ആളാണ് അരുവിയില്‍ ആല്‍ക്കഹോള്‍ സാന്നിധ്യമുള്ളതായി ആദ്യമായി കണ്ടെത്തിയത്.
1.2 ശതമാനം ആല്‍ക്കഹോള്‍ അംശമാണ് നദിയില്‍ കണ്ടെത്തിയത്. കുറഞ്ഞ ആല്‍ക്കഹോള്‍ കണ്ടന്റുള്ള ബിയറുകളില്‍ അടങ്ങുന്ന അത്രയും ആല്‍ക്കഹോള്‍ അരുവിയിലെ ജലത്തില്‍ ഉളളതായി ആരോഗ്യ വിഭാഗം കണ്ടെത്തി.
ഇതിനെ കുറിച്ച്‌ നടത്തിയ കൂുതല്‍ അന്വേഷണത്തില്‍ ഓടയിലൂടെ ഒഴുകിയെത്തിയ ആല്‍ക്കഹോള്‍ ആണ് അരുവിയിലെ ജലത്തെ മലിനമാക്കുന്നതായി കണ്ടെത്തി.
ഹവായിയിലെ ലഹരി പാനീയ വിതരണക്കാരായ പാരഡൈസ് ബീവറേജസിന് ഈ ചോര്‍ച്ചയുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. ഈ പ്രദേശത്ത് കമ്ബനിക്ക് പ്രദേശത്ത് ഒരു സംഭരണ ശാലയുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് എതിരെ ഉയരുന്ന ആരോപണങ്ങള്‍ കമ്ബനി നിഷേധിക്കുകയാണുണ്ടായത്.

Related Articles

Back to top button