IndiaLatest

മൂന്നാം ടി20 ഇന്ന്

“Manju”

കൊല്‍ക്കത്ത: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ഇന്ന് നടക്കും. ആദ്യത്തെ രണ്ട് മത്സരവും ജയിച്ച ഇന്ത്യ നേരത്തേ തന്നെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. രാഹുല്‍ ദ്രാവിഡ് ടീമിന്റെ പ്രധാന പരിശീലകനായും രോഹിത് ശര്‍മ്മ ട്വന്റി-20 ക്യാപ്ടനായും ചുമതല ഏറ്റെടുത്ത ശേഷം നടന്ന ആദ്യ പരമ്പരയില്‍ തന്നെ ജയിക്കാനായത് ഇരുവര്‍ക്കും ടീമിനാകെയും പുത്തനുണര്‍വാകും. ഇന്ന് നടക്കുന്ന മത്സരം ജയിച്ച്‌ പരമ്പര തൂത്തുവാരാനാണ് ടീം ഇന്ത്യയുടെ ശ്രമം. മറുവശത്ത് ഒരു മത്സരമെങ്കിലും ജയിച്ച്‌ മുഖം രക്ഷിക്കാനാണ് കിവികളൊരുങ്ങുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ രാത്രി 7 മുതലാണ് മത്സരം.

പരമ്പര നേടിക്കഴിഞ്ഞതിനാല്‍ യുവതാരങ്ങള്‍ക്ക് ഇന്ത്യ അവസരം നല്‍കിയേക്കും. റുതുരാജ് ഗെയ്ക്‌വാദ്, ആവേശ് ഖാന്‍ എന്നിവര്‍ ഇന്ന് കളിച്ചേക്കും. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യമത്സരത്തിനിറങ്ങിയ ഹര്‍ഷല്‍ പട്ടേല്‍ നിര്‍ണായകമായ രണ്ട് വിക്കറ്റ് സ്വന്തമാക്കി രണ്ടാം മത്സരത്തിലെ താരമായി.

Related Articles

Back to top button