KeralaLatest

അങ്കണവാടികളുടെ പ്രവര്‍ത്തന സമയം കൂടും

“Manju”

കൊച്ചി: സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, അടുത്തടുത്ത് പ്രവര്‍ത്തിക്കുന്ന രണ്ടു മുതല്‍ മൂന്നു വരെ അങ്കണവാടികളെ സംയോജിപ്പിക്കും.
ഈ അങ്കണവാടികള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കും. സാമ്ബത്തിക ലാഭവും കുട്ടികള്‍ക്ക് കൂടുതല്‍ പരിഗണനയും ശ്രദ്ധയും സൗകര്യങ്ങളും ഇതിലൂടെ ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കുട്ടികള്‍ക്ക് വിനോദത്തിനും മറ്റും കൂടുതല്‍ സൗകര്യങ്ങളൊരുക്കും. തദ്ദേശ സ്ഥാപനങ്ങളാണ് സംയോജിപ്പിക്കേണ്ട അങ്കണവാടികളെ തിരഞ്ഞെടുക്കുന്നത്.
3 അങ്കണവാടികള്‍ സംയോജിപ്പിക്കുമ്പോള്‍
(​ഷി​ഫ്റ്റ്,​ ​സ​മ​യം)
ഒ​ന്നാം​ ​ഷി​ഫ്റ്റ്-​ ​ രാ​വി​ലെ​ 7​ ​മു​ത​ല്‍​ 1​ ​വ​രെ
ര​ണ്ടാം​ ​ഷി​ഫ്റ്റ്-​ 9.30​ ​മു​ത​ല്‍​ 3.30​ ​വ​രെ
മൂ​ന്നാം​ ​ഷി​ഫ്റ്റ്-​ ​ഉ​ച്ച​യ്ക്ക് 1​ ​മു​ത​ല്‍​ 7​ ​വ​രെ
2​ ​അ​ങ്ക​ണ​വാ​ടി​കള്‍ സം​യോ​ജി​പ്പി​ക്കു​മ്ബോള്‍
ഒ​ന്നാം​ ​ഷി​ഫ്റ്റ്-​ ​രാ​വി​ലെ​ 8​ ​മു​ത​ല്‍​ 1​ ​വ​രെ.
ര​ണ്ടാം​ ​ഷി​ഫ്റ്റ്-​ ​ഉ​ച്ച​ക്ക് 1​ ​മു​ത​ല്‍​ ​വൈ​കി​ട്ട് 6​ ​വ​രെ.
2​ ​അ​ങ്ക​ണ​വാ​ടി​യും – ഒ​രു​ ​ക്ര​ഷും
ഒ​ന്നാം​ ​ഷി​ഫ്റ്റ്-​ ​രാ​വി​ലെ​ 7​ ​മു​ത​ല്‍​ 1​ ​വ​രെ.
​ര​ണ്ടാം​ ​ഷി​ഫ്റ്റ്-​ ​രാ​വി​ലെ​ 9.30​ ​മു​ത​ല്‍​ 3.30​ ​വ​രെ.
​മൂ​ന്നാം​ ​ഷി​ഫ്റ്റ്-​ 1​ ​മ​ണി​മു​ത​ല്‍​ 7​ ​മ​ണി​വ​രെ.
ക്ലാസ് മുറികള്‍
ക്രഷ്, അങ്കണവാടി എന്നിവയ്ക്ക് പ്രത്യേക മുറികള്‍
120 മുതല്‍ 150 ചതുരശ്രയടി സ്ഥലം
ചുവരുകളില്‍ ചിത്രങ്ങള്‍ : ഭിന്നശേഷി സൗഹൃദം
​ക്രഷിലെയും അങ്കണവാടിയിലെയും കുട്ടികള്‍ക്ക് പ്രത്യേക ഫീഡിംഗ് സൗകര്യം
അമ്മമാര്‍ക്ക് മുലയൂട്ടാന്‍ സ്ഥലം, ഭക്ഷണക്രമം
രാവിലെ 8 -പ്രഭാതഭക്ഷണം,10.30 -ലഘുഭക്ഷണം, ഉച്ചയ്കക്12.30- ഉച്ചഭക്ഷണം, 3ന് -ജനറല്‍ ഫീഡിംഗ്,
5ന്- സായാഹ്ന ഭക്ഷണം : ‘അങ്കണവാടികള്‍ സംയോജിപ്പിക്കുന്നതിനോട് തദ്ദേശ സ്ഥാപനങ്ങള്‍ താത്പര്യം കാട്ടുന്നില്ല. വിവരം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം’

സൂപ്രണ്ട്
വനിതാശിശു വികസന വകുപ്പ്

Related Articles

Back to top button