IndiaLatest

അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തു

“Manju”

ന്യൂഡല്‍ഹി : കേരളത്തില്‍ അനധികൃതമായി താമസിച്ചിരുന്ന 70 ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.
നിലവില്‍ 12 റോഹിങ്ക്യന്‍ കുടിയേറ്റക്കാരും 214 പാകിസ്താന്‍ പൗരന്മാര്‍ കേരളത്തില്‍ താമസിക്കുന്നുണ്ടെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കേരളത്തിലുള്ള റോഹിങ്ക്യന്‍ കുടിയേറ്റക്കാര്‍ക്ക് ഐഎസുമായോ മറ്റ് ഇസ്ലാമിക ഭീകര സംഘടകളുമായോ ബന്ധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. അവസാന അഞ്ച് വര്‍ഷത്തിനിടെ മനുഷ്യക്കടത്ത് ഉള്‍പ്പെടെ ഒരു കേസുകളും റോഹിങ്ക്യന്‍ കുടിയേറ്റക്കാര്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരളത്തിന് അതിര്‍ത്തി കടന്നുള്ള ഭീഷണിയുമില്ല.
കൂടാതെ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ആളുകള്‍ തൊഴില്‍ തേടി കേരളത്തില്‍ എത്തുന്നുണ്ട്. പശ്ചിമ ബംഗാള്‍, അസം, ബീഹാര്‍, ജാര്‍ഖണ്ഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായും എത്തുന്നത്. ഇവരില്‍ ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഉണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധനകള്‍ നടത്തുന്നുണ്ട്. ഇവരെ നാടുകടത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും കേരളം സുപ്രീം കോടതിയെ അറിയിച്ചു.

അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തു

Related Articles

Back to top button