IndiaLatest

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ‘ജോക്കര്‍’ വൈറസ് ആക്രമണം.

“Manju”

സ്മാര്‍ട്ട് ഫോണിന് ഹാനികരമായേക്കാവുന്ന 15ആന്‍ഡ്രോയ്ഡ് ആപ്പുകള്‍
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ‘ജോക്കര്‍’ വൈറസ് ആക്രമണം. ജോക്കര്‍ ആക്രമണത്തെക്കുറിച്ച്‌ മുന്നറിയിപ്പ് ലഭിച്ചതോടെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 15 ആപ്ലിക്കേഷനുകള്‍ ഇതിനോടകം നീക്കം ചെയ്തു.
ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഉപഭോക്താക്കളുടെ സന്ദേശങ്ങള്‍, കോണ്‍ടാക്‌ട് ലിസ്റ്റ്, ഫോണിന്റെ വിവരങ്ങള്‍, ഒടിപി നമ്ബറുകള്‍ എന്നിവ ചോര്‍ത്തിയെടുക്കാന്‍ ശേഷിയുള്ള ജോക്കര്‍ വൈറസ് വളരെയേറെ അപകടകാരിയാണ്.
ഈസി പിഡിഎഫ് സ്കാനര്‍, നൗ ക്യൂ ആര്‍ കോഡ് സ്കാന്‍, സൂപ്പര്‍ ക്ലിക്ക് വിപിഎന്‍, വോള്യം ബൂസ്റ്റര്‍ ലൗഡര്‍ സൗണ്ട് ഇക്വലൈസര്‍, ബാറ്ററി ചാര്‍ജ്ജിംഗ് ആനിമേഷന്‍ ബബ്ള്‍ ഇഫക്‌ട്സ്, സ്മാര്‍ട്ട് ടിവി റിമോട്ട്, വോള്യം ബൂസ്റ്റിംഗ് ഹിയറിംഗ് എയ്ഡ്, ഫ്ലാഷ്ലൈറ്റ് ഫ്ലാഷ് അലേര്‍ട്ട് ഓണ്‍ കോള്‍, ഹാലോവീന്‍ കളറിംഗ്, ക്ലാസിക് ഇമോജി കീബോര്‍ഡ്, സൂപ്പര്‍ ഹീറോ ഇഫക്‌ട്, ഡാസ്ലിംഗ് കീബോര്‍ഡ്, ഇമോജിവണ്‍ കീബോര്‍ഡ്, ബാറ്ററി ചാര്‍ജിംഗ് ആനിമേഷന്‍ വാള്‍പേപ്പര്‍, ബ്ലെനഡ്ര്‍ ഫോട്ടോ എഡിറ്റര്‍- ഈസി ഫോട്ടോ ബാക്ഗ്രൗണ്ട് എഡിറ്റര്‍ തുടങ്ങിയ ആപ്പുകളാണ് വിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്ലേ സ്റ്റോര്‍ ഒഴിവാക്കിയത്.
ഈ ആപ്പുകള്‍ മറ്റ് അനൗദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കരുതെന്നും ഐടി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Related Articles

Back to top button