KeralaLatest

സില്‍വര്‍ ലൈന്‍ പദ്ധതി കാലത്തിന്റെ ആവശ്യമെന്ന് വിദഗ്ധര്‍

“Manju”

കൊച്ചി ;സില്‍വര്‍ ലൈന്‍ പദ്ധതി കാലത്തിന്റെ ആവശ്യമെന്ന് വിദഗ്ധര്‍. പദ്ധതി പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്ന വാദം തെറ്റാണ്. തണ്ണീര്‍ത്തടങ്ങളും, വന്യജീവി സങ്കേതങ്ങളും ഒഴിവാക്കിയാണ് സില്‍വര്‍ ലൈന്‍ പാത കടന്നു പോകുന്നതെന്നും വിദഗ്ധര്‍ പറഞ്ഞു. തിരക്കു പിടിച്ച പുതിയ ജീവിത സാഹചര്യങ്ങളില്‍ യാത്ര ചെയ്യാനുള്ള സമയം മൂന്നിലൊന്നായി കുറയ്ക്കും എന്നതാണ് പദ്ധതിയുടെ ആകര്‍ഷണീയത.

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈനിനെതിരെ പ്രചരണം നടക്കുമ്പോ‍ഴാണ് പദ്ധതിയുടെ പ്രാധാന്യം വ്യക്തമാക്കി വിദഗ്ധര്‍ രംഗത്തെത്തിയത്. സമയത്തിന് അമിത പ്രാധാന്യം കല്‍പ്പിക്കുന്ന പുതിയ കാലത്ത് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ യാത്ര ചെയ്യാനുള്ള സമയം മൂന്നിലൊന്നായി കുറയുമെന്നതാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണീയത. മാത്രമല്ല റോഡ് വ‍ഴി യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണവും, ട്രാഫിക് കുരുക്കും കുറയ്ക്കാന്‍ പദ്ധതി സഹായകരമാകുമെന്ന് കൊച്ചി സര്‍വ്വകലാശാല സിവില്‍ വിഭാഗം പ്രൊഫസര്‍ റോയി എം തോമസ് പറഞ്ഞു.

അതേസമയം സില്‍വര്‍ ലൈന്‍ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് പ്രതിപക്ഷ സംഘടനകള്‍ പറയുന്നത്. എന്നാല്‍ തണ്ണീര്‍ത്തടങ്ങളും, വന്യജീവി സങ്കേതങ്ങളും ഒഴിവാക്കിയാണ് സില്‍വര്‍ ലൈന്‍ പാത കടന്നു പോകുന്നതെന്നും അതുകൊണ്ട് തന്നെ പരിസ്ഥിതി പ്രശ്നമെന്ന ആശങ്ക ഉദിക്കുന്നില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കി. നിലവില്‍ റോഡ്, ട്രെയിന്‍ മാര്‍ഗം കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് 12 മണിക്കൂറില്‍ കൂടുതല്‍ ആവശ്യം വരുമ്പോള്‍ കേവലം നാലുമണിക്കൂറില്‍ താ‍ഴെ സമയമെടുത്ത് എത്തിച്ചേരാന്‍ ക‍ഴിയുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.

Related Articles

Back to top button