
കൊട്ടാരക്കര: വഴിയോര കച്ചവടക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍. കൊട്ടാരക്കര നഗരസഭയിലെ വഴിയോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്-വെന്‍ഡിങ് സര്‍ട്ടിഫിക്കറ്റ് വിതരണവും , കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും ചന്തമുക്ക് മുനിസിപ്പല്‍ ഗ്രൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ അധ്യക്ഷന്‍ എ. ഷാജു അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ജില്ല കോഓഡിനേറ്റര്‍ വി. ആര്‍. അജു, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷരായ എ. സുജ, അനിത ഗോപകുമാര്‍, എസ്.ആര്‍.രമേശ്, ജി. സുഷമ, കെ. ഉണ്ണികൃഷ്ണന്‍ മേനോന്‍, കൗണ്‍സിലര്‍മാരായ ഷൂജ ജസിം, പി.എം. സൂസമ്മ, വി.ഫിലിപ്, ബിജി ഷാജി, ജെയ്‌സി ജോണ്‍, വനജ രാജീവ്, ജേക്കബ് വര്‍ഗീസ്, സുഭദ്രഭായി, എ. മിനികുമാരി, പി. ബിനി, അരുണ്‍, ആര്‍. സബിത, സെക്രട്ടറി ടി.വി. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.