EntertainmentKeralaLatest

മനസ്സു തൊടുന്ന ചില നിസ്വാര്‍ത്ഥ സ്നേഹങ്ങളുണ്ട് – ജയസൂര്യ

“Manju”

മനസ്സു തൊടുന്ന ചില നിസ്വാര്‍ത്ഥ സ്നേഹങ്ങളുണ്ട്. അത്തരമൊരു സ്നേഹം ഏറ്റുവാങ്ങിയതിനെ കുറിച്ച്‌ സംസാരിക്കുകയാണ് നടന്‍ ജയസൂര്യ.
“ഇവിടുത്തെ കുഞ്ഞിന് സ്കൂളില്‍ കൊണ്ടുപോവാന്‍ ഉണ്ടാക്കിയതാണ്, കൊറച്ച്‌ മോനും കഴിച്ചോ,” എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച്‌ ജയസൂര്യ കുറിക്കുന്നത്.
മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരവും ജെസി ഡാനിയേല്‍ പുരസ്കാരവും അടുത്തിടെ താരം നേടിയിരുന്നു. ‘വെള്ളം’ എന്ന ചിത്രത്തിലെ അഭിനയമാണ് സംസ്ഥാന പുരസ്കാരത്തിന് ജയസൂര്യയെ അര്‍ഹനാക്കിയത്. അതേസമയം, ‘സണ്ണി’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് ജെസി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചത്
ഈശോ, മേരി ആവാസ് സുനോ, ലോണ്‍ ലൂതര്‍ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളും ജയസൂര്യയുടേതായി അണിയറയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഒപ്പം, രാമസേതു, കത്തനാര്‍, ആട് 3, ടര്‍ബോ പീറ്റര്‍ എന്നിവയും താരത്തിന്റേതായി അനൗണ്‍സ് ചെയ്തു കഴിഞ്ഞു.

Related Articles

Back to top button