KeralaLatestPathanamthitta

ശബരിമല തീര്‍ത്ഥാനം; കൂടുതല്‍ ഭക്തര്‍ക്ക് പ്രവേശനം

“Manju”

ശബരിമല തീര്‍ത്ഥാടത്തിനായി കൂടുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. കൂടുതല്‍ സൗകര്യങ്ങളൊരുക്കി നിലവിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്താന്‍ പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.

തീര്‍ത്ഥാടനം പത്ത് ദിവസം പിന്നിട്ടതിന് പിന്നാലെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പമ്പയില്‍ ചേര്‍ന്ന അവലോകന യോഗം നിലവിലെ സാഹചര്യങ്ങള്‍ തൃപ്തികരമാണന്നാണ് വിലയിരുത്തല്‍. കൊവിഡ് രോഗവ്യാപനം കുറഞ്ഞതിന് പിന്നാലെ കാലാവസ്ഥാ പ്രതിസന്ധികളും ഒഴിഞ്ഞതോടെയാണ് ശബരിമല തീര്‍ത്ഥാടനത്തിന് കൂടുതല്‍ ഭക്തര്‍ക്ക് അവസരം ഒരുങ്ങുന്നത്.

Related Articles

Back to top button