IndiaLatest

എന്‍ജിനീയറുടെ വീട്ടിലെ പൈപ്പിനുള്ളില്‍ ലക്ഷങ്ങള്‍

പൈപ്പുകള്‍ പണം ഒളിപ്പിക്കുന്നതിന് വേണ്ടി മാത്രമായി ഉണ്ടാക്കി

“Manju”

പിഡബ്ല്യുഡി എന്‍ജിനീയറുടെ വീട്ടിലെ പൈപ്പിനുള്ളില്‍ ലക്ഷങ്ങള്‍
ബെംഗളൂരു: അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരുടെ വീടുകളില്‍ നടത്തിയ പരിശോധനയുടെ ഭാഗമായി കണ്ടെത്തിയത് ലക്ഷങ്ങളുടെ പണവും സ്വര്‍ണവും.
പൈപ്പിനുള്ളില്‍ പണമുണ്ടെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ഒരു പ്ലംബറെ എത്തിച്ച്‌ പൈപ്പ് പൊളിച്ചാണ് പണം കണ്ടെത്തിയത്. ഇയാളുടെ വീട്ടില്‍ നിന്ന് 25 ലക്ഷം രൂപയും സ്വര്‍ണവും പിടിച്ചെടുത്തു.പൈപ്പിനുള്ളില്‍ നിന്ന് നോട്ടുകള്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പൈപ്പുകള്‍ പണം ഒളിപ്പിക്കുന്നതിന് വേണ്ടി മാത്രമായി ഉണ്ടാക്കിയതാണെന്ന് പരിശോധനയില്‍ വ്യക്തമായി. സംസ്ഥാനത്താകമാനം 60 ഇടങ്ങളിലാണ് അഴിമതി വിരുദ്ധ സേന റെയ്ഡ് നടത്തിയത്.

Related Articles

Back to top button