InternationalLatest

ഇംഗ്ലീഷ് കനാലില്‍ ബോട്ട് മുങ്ങി 27 അഭയാര്‍ഥികള്‍ മരിച്ചു

“Manju”

ലണ്ടന്‍: ഫ്രന്‍സില്‍ നിന്ന ഇംഗ്ലണ്ടിലേക്ക് പോകുകയായിരുന്ന ബോട്ട് ഇംഗ്ലീഷ് കനാലില്‍ മുങ്ങി 27 അഭയാര്‍ഥികള്‍ മരിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഫ്രന്‍സിന്റെ വടക്കന്‍ തീരമായ കലൈസക്കു സമീപത്താണ് അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ചെറിയ ഡിങ്കി മുങ്ങിയത്. സംഭവത്തില്‍ 27 പേര്‍മരിച്ചതായി ഫ്രഞ്ച് പോലിസും കലൈസ് മേയര്‍ നടാഷ ബൗണ്‍ചാര്‍ട്ടും പ്രാദേശിക ടെലിവിഷന്‍ ചാനലിലൂടെ പറഞ്ഞു. ഇംഗ്ലീഷ് ചാനലില്‍ ഇത്രയധികം ആളുകള്‍ ഒരുമിച്ച്‌ മുങ്ങിമരിക്കുന്ന ആദ്യത്തെ ദുരന്തമാണിതെന്ന് യുഎന്‍ ഏജന്‍സിയായ അന്താരാഷ്ട്ര അഭയാര്‍ഥി ഓര്‍ഗനൈസേഷന്‍ വെളിപ്പെടുത്തി.
കടല്‍ സാധാരയേെിതിനെക്കാള്‍ ശാന്തമായിരുന്നതിനാലാണ് ഡിങ്കിയില്‍ കൂടുതല്‍ കാളുകള്‍ കയറിയതെന്ന ഫ്രാന്‍സിലെ ഒരു മല്‍സ്യ തൊഴിലാളി പറഞ്ഞു. പിന്നീട് ആളില്ലാത്ത ഡിങ്കി കടലിലൂടെ ഒഴുകി നടക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് അടുത്തേക്ക് ചെന്നത് അപ്പോള്‍ സമീപത്ത് മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നത് കാണുകയായിരുന്നു. വിവരമരിയിച്ചതിനെതുര്‍ന്ന ഫ്രഞ്ച് നാവികസേനയുടെ ഹെലികോപ്റ്ററുകളും ബോട്ടുകളും കടലില്‍ തിരച്ചില്‍ നടത്തി. അഞ്ചുപേരെ അബോധാവസ്ഥയില്‍ കണ്ടെത്തി. 27 പേരുടെ മൃതദേഹങ്ങളും കരക്കെത്തിച്ചു. ശൈത്യമൂലം കടല്‍ വെള്ളം തണുത്തുറഞ്ഞ് കുടക്കുന്നതിനാലാണ് കൂടുതല്‍ ആളുകള്‍ മരിച്ചതെന്ന് കരുതുന്നു. കഴിഞ്ഞ ആഗസ്ത് മുതല്‍ 315000 അഭയാര്‍ഥികളാണ് ഫ്രാന്‍സില്‍ നിന്ന്‌ഇംഗ്ലണ്ടിലേക്ക് കുടിയേറാന്‍ ശ്രമിച്ചത്. ഇതില്‍ 78000 പേരെ ബ്രിട്ടീഷ് സേന കടലില്‍ നിന്ന രക്ഷിച്ച്‌ കരയിലെത്തിക്കുകയായിരുന്നു.

Related Articles

Back to top button