InternationalLatest

ഇന്ത്യയില്‍ ‍നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്‍റ് വിലക്ക് നീക്കി ബ്രിട്ടന്‍

“Manju”

ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി ബ്രിട്ടന്‍. റിക്രൂട്ട്മെന്റ് പുനരാരംഭിക്കാന്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഒരു മാസത്തിലേറെയായി റിക്രൂട്ട്മെന്‍റ് നിര്‍ത്തിവെച്ചിരുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടികള്‍ പുനരാരംഭിക്കുന്നത്. മലയാളികള്‍ ഉള്‍പ്പടെ ഉള്ള നൂറ് കണക്കിന് ഇന്ത്യന്‍ നഴ്സുമാരുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്.

Related Articles

Back to top button