InternationalLatest

ഡിജിറ്റല്‍ മേഖലയില്‍ കൈകോര്‍ക്കാന്‍ ഇന്ത്യ- സൗദി ധാരണ

“Manju”

റിയാദ്; ഡിജിറ്റല്‍ സാങ്കേതിക വിദ്യകളിലും ഇലക്‌ട്രോണിക്‌സ് മേഖലയിലും ഏകീകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഇന്ത്യസൗദി സംയുക്ത ധാരണ. ഇതുസംബന്ധിച്ച്‌ ഇന്ത്യയുടെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവുമായി ധാരണാപത്രം ഒപ്പിടാന്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് ഐടി മന്ത്രിക്കു സൗദി മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.

ഇന്ത്യയുമായുള്ള ഉഭയകക്ഷി സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിവിധ രാജ്യങ്ങളുമായി കുറ്റവാളി കൈമാറ്റ കരാര്‍ ഒപ്പുവയ്ക്കാന്‍ ആഭ്യന്തര മന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

Related Articles

Back to top button