IndiaLatest

കര്‍ണാടകയിലെ 66 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക്​ കോവിഡ്​

“Manju”

ബംഗളൂരു: രണ്ട്​ ഡോസ് കോവിഡ് ​ വാക്​സിനെടുത്ത കര്‍ണാടകയിലെ 66 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക്​ വീണ്ടും കോവിഡ്​. കര്‍ണാടകയിലെ ധാര്‍വാഡ്​ ജില്ല അധികൃതരാണ്​ ഇക്കാര്യം അറിയിച്ചത്​. എസ്​.ഡി.എം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കാണ്​ രോഗം സ്ഥിരീകരിച്ചത്​.
കോളജി​ല്‍ നടന്ന ഒരു പരിപാടിക്ക്​ ശേഷം ​ പരിശോധന നടത്തിയപ്പോഴാണ്​ കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്​. തുടര്‍ന്ന്​ കോളജിലെ രണ്ട്​ ഹോസ്റ്റലുകള്‍ മുന്‍കരുതലിന്റെ ഭാഗമായി അടച്ചതായി ജില്ലാ ആരോഗ്യ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. കോളജിലെ ക്ലാസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്​.

രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥികള്‍ക്കെല്ലാം വാക്​സിന്റെ രണ്ട്​ ഡോസ്​ നല്‍കിയിരുന്നു. രോഗം ബാധിച്ച കുട്ടികളെ ക്വാറന്റീനിലാക്കി. മറ്റ്​ കുട്ടികളെ കോവിഡ്​ പരിശോധന ഫലം വരുന്നത്​ വരെ പുറത്ത്​ വിടില്ലെന്നും കോളജ്​ അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button