LatestPalakkad

അട്ടപ്പാടിയില്‍ പരാതി പരിഹാര അദാലത്ത്

“Manju”

പാലക്കാട്: അട്ടപ്പാടി മേഖലയിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ ശിഖാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അദാലത്തിന് തുടക്കമായി.
ആദ്യദിനം കോട്ടത്തറ പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ ഷോളയൂര്‍, കോട്ടത്തറ വില്ലേജുകളിലെ പരാതികളാണ് സ്വീകരിച്ചത്.
ഭൂമി, റേഷന്‍ കാര്‍ഡ്, പട്ടയം, വീട് നിര്‍മാണം, ജോലി എന്നിവ സംബന്ധിച്ച 145 പരാതികളാണ് ലഭിച്ചത്. അടിയന്തിരമായി പരിഗണിക്കേണ്ട വിഷയങ്ങളില്‍ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും പരാതികളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
അട്ടപ്പാടി മേഖലയിലെ ഗ്രാമ – ബ്ലോക്ക്പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു

Related Articles

Back to top button