IndiaLatest

ഒരു കിലോ തക്കാളി നല്‍കിയാല്‍ ചിക്കന്‍ ബിരിയാണി ഫ്രീ!

“Manju”

ചെന്നൈ: തക്കാളി കൊണ്ടു വരുന്നവര്‍ക്ക് ചിക്കന്‍ ബിരിയാണി സൗജന്യമായി നല്‍കാമെന്ന ഓഫറുമായി ഒരു ഹോട്ടല്‍.
തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ സൊത്തുപ്പാക്കത്തുള്ള ഒരു ഹോട്ടലാണു തക്കാളിക്കു പകരം ബിരിയാണി എന്ന കിടിലന്‍ ഓഫറുമായി എത്തിയത്. ഒരു കിലോ തക്കാളിയുമായി എത്തുന്നവര്‍ക്കാണ് ഒരു ചിക്കന്‍ ബിരിയാണി സൗജന്യമായി നല്‍കുന്നത്. രണ്ട് ചിക്കന്‍ ബിരിയാണി വാങ്ങിയാല്‍ അരക്കിലോ തക്കാളി അങ്ങോട്ടു നല്‍കുമെന്നും വാഗ്ദാനമുണ്ടായിരുന്നു.
തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ആമ്പൂര്‍ ബിരിയാണി കട ഓഫര്‍ പ്രഖ്യാപിച്ചത്. രാവിലെ മുതല്‍ കടയ്ക്കു മുന്‍പില്‍ ആളുകളുടെ നീണ്ട നിരയായിരുന്നു. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയായിരുന്നു ഓഫര്‍ കച്ചവടം.
രണ്ട് ബിരിയാണി വാങ്ങി, സൗജന്യ തക്കാളിയുമായി പോയവരാണ് കൂടുതല്‍. കടയില്‍ 80 രൂപയാണ് ഒരു ബിരിയാണിയുടെ വില. അതേസമയം, തമിഴ്നാട്ടില്‍ കിലോയ്ക്കു 140 രൂപ വരെയാണ് തക്കാളിയുടെ വില. വിലക്കയറ്റം നിയന്ത്രിക്കാത്തതിനെ തുടര്‍ന്നുള്ള പ്രതിഷേധമാണ് ഓഫര്‍ കച്ചവടത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ഉടമ പറഞ്ഞു.

Related Articles

Back to top button