LatestThiruvananthapuram

കനത്ത മഴ : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു

“Manju”

തിരുവനന്തപുരം : രാത്രി മുതല്‍ തുടരുന്ന കനത്തമഴയെ തുടര്‍ന്ന് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ഇന്ന് രാവിലെ 7.35നാണ് കളക്ടറുടെ അറിയിപ്പ് എത്തിയത്.

അതേസമയം കേരളത്തില്‍ മഴ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വരുന്ന തിങ്കളാഴ്ചയോടെ ആന്‍ഡമാന് കടലില്‍ പുതിയ ന്യൂനമര്‍ദം രൂപമെടുക്കും. ഇപ്പോള്‍ കേരളത്തില്‍ മഴ വ്യാപകമാകുന്നത് ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ ഫലമായിട്ടാണ്. തിങ്കളാഴ്ച രൂപമെടുക്കുന്ന ന്യൂനമര്‍ദ്ദം ശ്രീലങ്കയുടെയും തെക്കന്‍ തമിഴ്നാടിന്റെയും തീരത്തേക്ക് നീങ്ങും എന്നാണ് കരുതുന്നത്. അതേസമയം വടക്ക് കിഴക്കന്‍കാറ്റ് ശക്തമായതിനാല്‍ കേരളത്തില്‍ മഴ കനക്കാന്‍ ഇടയാകും.

Related Articles

Back to top button