International

സൗദിയിലേക്ക് മടങ്ങാൻ കഴിയാത്തവരുടെ രേഖകൾ പുതുക്കി നൽകും

“Manju”

റിയാദ് : സൗദിയിലേക്ക് മടങ്ങിയെത്താൻ കഴിയാത്ത പ്രവാസികളുടെ എക്സിറ്റ്, റീ-എൻട്രി വിസകളുടെയും ഇക്കാമയുടെയും കാലാവധി സൗജന്യമായി നീട്ടികൊടുക്കുന്ന നടപടി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) ആരംഭിച്ചു. കൂടാതെ സന്ദർശന വിസയും നീട്ടി കൊടുക്കുമെന്നും ജവാസാത് അറിയിച്ചു. ഓഗസ്റ്റ് 31 വരെയാണ് പുതുക്കി നൽകുന്നത്. നിലവിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്ന ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കും വിദേശികൾക്കും മാത്രമേ ഇത് ബാധകമാകൂ. കൊറോണ വ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിന് സൗദി സർക്കാർ തുടർച്ചയായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. വിസ കാലാവധി നീട്ടുന്നതിന് ജവാസത്ത് ഓഫീസുകൾ സന്ദർശിക്കേണ്ട ആവശ്യമില്ലെന്നും ജവാസത്ത് സ്ഥിരീകരിച്ചു.

Related Articles

Back to top button