IdukkiKeralaLatest

ഇ​ടു​ക്കി ഡാമില്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു

“Manju”

ഉ​പ്പു​ത​റ: ഇ​ടു​ക്കി ഡാമില്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​ത്തോ​ടെ ഒ​റ്റ​പ്പെ​ട്ട് കി​ഴ​ക്കേ​മാ​ട്ടു​ക​ട്ട​യി​ലെ 250-ല​ധി​കം കു​ടും​ബ​ങ്ങ​ള്‍. അ​യ്യ​പ്പ​ന്‍​കോ​വി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ര്‍​ഡി​ലാ​ണ് റോ​ഡു​ക​ളി​ലെ​ല്ലാം വെ​ള്ളം​ക​യ​റിയതിനെ തുടര്‍ന്ന് ജ​ന​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​യ​ത്. ഇവര്‍ക്ക് യാ​ത്ര​യ്ക്കു​ള്ള ഏ​ക ആ​ശ്ര​യം ഏറെ പഴക്കം ചെന്ന ചെ​ങ്ങാ​ടം മാ​ത്ര​മാ​ണ്.

കി​ഴ​ക്കേ മാ​ട്ടു​ക്ക​ട്ട, പ​ടു​ക, വി​ല്ലേ​ജ്പ​ടി, റോ​ഡുകള്‍ വെ​ള്ള​ത്തി​ലാ​ണ്. ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​നോ കു​ട്ടി​ക​ള്‍​ക്ക് സ്കൂ​ളി​ല്‍ പോ​കാ​നോ വീ​ട്ടാ​വ​ശ്യ​ത്തു​ള്ള സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നോ ഒന്നും പു​റ​ത്തി​റ​ങ്ങാ​നാ​കില്ല. പാ​ലം നി​ര്‍​മി​ക്ക​ണ​മെ​ന്ന് വര്‍ഷങ്ങളായി പ്രദേശവാസികള്‍ ആവശ്യപ്പെടുന്നതാണ്. എന്നാല്‍ ഈ കാര്യത്തിന് ഒരു നടപടിയും ഇല്ല. ഇ​ടു​ക്കി പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച കാ​ല​ത്ത് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​സൗ​ക​ര്യ​മു​ള്‍​പ്പെ​ടെ​യു​ള്ള​വ സാ​ധ്യ​മാ​ക്കി ന​ല്‍​കു​മെ​ന്ന് വൈ​ദ്യു​തി​വ​കു​പ്പും ഉ​റ​പ്പു ​ന​ല്‍​കി​യി​രു​ന്ന​താ​ണ്. എന്നാല്‍ ഇത് പാഴ്വാക്കായി മാറിയിരിക്കുകയാണ്.

Related Articles

Back to top button