KeralaLatestThiruvananthapuram

പ്ലസ് വണ്‍ സീറ്റ് ക്ഷാമം; ഇന്ന് യോഗം ചേരും

“Manju”

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച്‌ അനുവദിക്കുന്നതു സംബന്ധിച്ച്‌ ഇന്ന് തീരുമാനം ഉണ്ടാകാന്‍ സാധ്യത. എത്ര പുതിയ ബാച്ചുകള്‍ വേണമെന്നതിനെക്കുറിച്ച്‌ അന്തിമ തീരുമാനം എടുക്കാനാണ് ഇന്ന് വീണ്ടും യോഗം ചേരുക. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.

ഏഴു ജില്ലകളിലായി 65ഓളം താത്ക്കാലിക ബാച്ചുകള്‍ അനുവദിക്കാനാണ് ശിപാര്‍ശ. ഇതില്‍ പകുതിയും അയ്യായിരത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കാത്ത മലപ്പുറം ജില്ലയിലാണ്. പാലക്കാട്, കോഴിക്കോട് ജില്ലകളിലും കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കുകയും ചെയ്യും.

Related Articles

Back to top button