KeralaKozhikodeLatest

സംസ്ഥാനത്ത് വീണ്ടും സിക വൈറസ്

“Manju”

കോഴിക്കോട്: ആശങ്കയുയര്‍ത്തി സംസ്ഥാനത്ത് വീണ്ടും സിക വൈറസ്. ബെംഗ്‌ളൂറില്‍ സ്ഥിരതാമസമാക്കിയ ജില്ലയിലെ സ്ത്രീക്കാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗവിമുക്തയായ സ്ത്രീ ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല.

ഈ മാസം 17 നാണ് യുവതി നാട്ടിലെത്തിയത്. വയറുവേദന ഉള്‍പെടെയുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടപ്പോള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. അവിടെ നടത്തിയ പ്രാഥമിക പരിശോധനയിലും പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂടിലെ പരിശോധനയിലും സിക സ്ഥിരീകരിക്കുകയായിരുന്നു. ഒരു മണിക്കൂര്‍ മാത്രമാണ് ഇവര്‍ ആശുപത്രിയില്‍ തങ്ങിയത്. രോഗവിവരം അറിഞ്ഞതിന് പിന്നാലെ ഇവിടം അണുമുക്തമാക്കി. ഇവരുമായി ഇടപഴകിയ ആര്‍ക്കും രോഗലക്ഷണങ്ങളില്ല.

Related Articles

Back to top button