InternationalLatest

കീവില്‍ ഇന്ത്യന്‍ എംബസി വീണ്ടും തുറക്കുന്നു

“Manju”

യുക്രെയിനിലെ കീവില്‍ ഇന്ത്യന്‍ എംബസി വീണ്ടും തുറക്കുന്നു. റഷ്യന്‍ അധിനിവേശ പശ്ചാത്തലത്തില്‍ പോളണ്ടിലേക്കു താത്കാലികമായി പ്രവര്‍ത്തനം മാ​റ്റിയ ഇന്ത്യന്‍ എംബസി യുക്രെയിന്‍ തലസ്ഥാനമായ കീവില്‍ മേയ് 17 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ച്‌ 13നാണ് എംബസിയുടെ പ്രവര്‍ത്തനം കീവില്‍ നിന്ന് പോളണ്ടിലെ വാഴ്സയിലേക്ക് മാ​റ്റിയത്. അതേസമയം മ​രി​യു​പോ​ളി​ലെ അ​സോ​വ്സ്റ്റാ​ള്‍ ഉ​രു​ക്കു ഫാ​ക്ട​റി​യി​ല്‍ റ​ഷ്യ വ്യോ​മാ​ക്ര​മ​ണം തു​ട​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ് ഫാ​ക്ട​റി​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന പോ​രാ​ളി​ക​ളെ സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ച്ചാ​ല്‍ ത​ട​വി​ലാ​ക്കി​യ റ​ഷ്യ​ന്‍ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി യു​ക്രെ​യ്ന്‍ രം​ഗ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണം ക​ന​ത്ത​ത്.

 

Related Articles

Back to top button