InternationalLatest

കാലാവധി കഴിഞ്ഞ റീഎന്‍ട്രി വിസ പുതുക്കില്ല : സൗദി ആഭ്യന്തര മന്ത്രാലയം

“Manju”

റിയാദ്: സൗദിയില്‍ നിന്ന് അവധിക്ക് പോയവരുടെ റീഎന്‍ട്രി വിസകളുടെ കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടാല്‍ പിന്നീട് അവ പുതുക്കി നല്‍കില്ല.​ സൗദി ആഭ്യന്തര മന്ത്രാലയമാണ് സുപ്രധാന വിവരം അറിയിച്ചത്. ഇത്തരം റീഎന്‍ട്രി വിസകള്‍ ഇലക്‌ട്രോണിക് രീതിയില്‍ പുതുക്കാന്‍ സാധിക്കില്ല എന്നാണ് മന്ത്രാലയത്തിന് കീഴിലെ അബ്ഷിര്‍ പോര്‍ട്ടല്‍ അധികൃതര്‍ ട്വിറ്റര്‍ വഴി അറിയിച്ചത്.
സൗദിയില്‍ തൊഴില്‍ വിസയിലോ ആശ്രിത വിസയിലോ താമസിക്കുന്നവര്‍ക്ക്​ രാജ്യത്തിന്​ പുറത്തുപോകാന്‍ അനുവദിക്കുന്നതാണ്​ റീഎന്‍ട്രി വിസ. താമസ രേഖക്ക്​ (ഇഖാമ) കാലാവധി ബാക്കി ഉണ്ടായിരിക്കുകയും റീഎന്‍ട്രി വിസയുടെ കാലാവധി രണ്ട് മാസത്തില്‍ കൂടാതിരിക്കുകയും ചെയ്താല്‍ അത്തരം വിസകളുടെ കാലാവധി സ്‍പോണ്‍സര്‍ക്ക്​ പുതുക്കാനാവും.
അതെ സമയം തൊഴിലാളി വിദേശത്തായിരിക്കുമ്ബോള്‍ തന്നെ സൗദിയില്‍ നിന്നും സ്‍പോണ്‍സര്‍ക്ക് ഇലക്‌ട്രോണിക് സംവിധാനം മുഖേനയാണ് പുതുക്കാന്‍ സാധിക്കുന്നത്​. തൊഴിലാളി രാജ്യത്തിന് പുറത്താണെങ്കില്‍ മാത്രമേ ഇത്തരത്തില്‍ ഇലക്‌ട്രോണിക് രീതിയില്‍ റീഎന്‍ട്രി കാലാവധി നീട്ടാന്‍ സാധിക്കുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button