കാസര്‍ഗോഡ്: കാട്ടുപന്നി സ്കൂട്ടറില്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധന് മരിച്ചു. കാസര്‍ഗോഡ് കര്മംതൊടിയിലുണ്ടായ അപകടത്തില്‍ കാവുങ്കല്‍ സ്വദേശി കുഞ്ഞമ്പുനായര്‍ (60) ആണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു ഇദ്ദേഹത്തിന്റെ സ്കൂട്ടറില്‍ റോഡില്‍ നിന്നിരുന്ന കാട്ടുപന്നി ഇടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞമ്പുനായരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാട്ടുപന്നിയും ചത്തിരുന്നു. പന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്കരിച്ചു.